Entertainment (Page 202)

പനാജി: ഇന്ത്യയുടെ അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 ന് ഗോവയില്‍ ആരംഭിക്കും.പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകന്‍ കാര്‍ലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ് ‘ ആണ് ഉദ്്ഘാടന ചിത്രം.നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ മേള നടക്കുന്നത്

സൗര ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചരിക്കുന്നത് ഒരു നര്‍ത്തകിയുടെ ജീവിതത്തിലൂടെയുള്ള, കലാസൗന്ദര്യത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ്. ഇതിന്റെ വേള്‍ഡ് പ്രീമിയറായിരിക്കും ഗോവയില്‍ നടക്കുക. ഇതിന് പുറമെ ജെയിന്‍ കാംപിയോണിന്റെ ദി പവര്‍ ഓഫ് ദി ഡോഗ് പ്രദര്‍ശിപ്പിക്കും. അന്തര്‍ദ്ദേശീയ പ്രശസ്തി നേടിയ സംവിധായകരുടെ മുപ്പത് പുതിയ ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരി രക്ഷന്‍ ബാനിറ്റ്മേഡ് മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയെ നയിക്കും.അഞ്ചംഗ ജൂറിയില്‍ ഇന്ത്യയില്‍ നിന്നും സംവിധായകനും നിര്‍മ്മാതാവുമായ നിള മാധബ് പാണ്ഡേയും അംഗമാണ്.

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തി വരികയാണ്.

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാമെന്ന് ഉത്തരവ് വന്നിരുന്നു. എന്നാല്‍ നിലവില്‍ 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കു. ഈ സാഹചര്യം നിലനില്‍ക്കവെ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ ലാഭകരമായിരിക്കില്ലെന്നാണ്
സൂചന.

ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അല്ലെങ്കില്‍ ഒടിടി റിലീസ് നോക്കേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി. നടന്‍ രജനികാന്തിനാണ് ഇത്തവണത്തെ പരുസ്‌കാരം നല്‍കിയത്. ഡല്‍ഹിയില്‍ വെച്ച് നടന്ന 67-ാത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നാഡിയു ആണ് നടന് പുരസ്‌കാരം നല്‍കി ആദരിച്ചത്.

ഭാരത സര്‍ക്കാര്‍ ,ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ പരിഗണിച്ചാണ് നല്‍കുന്ന് പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

ദാദാസാഹിബ് ഫാല്‍ക്കെ ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത് ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ധനുഷും മനോജ് വാജ്പേയിയും മികച്ച നടനുള്ള പുരസ്‌കാരവും നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിയും സ്വീകരിച്ചു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചു.

നടന്‍ രജനികാന്തിന് 51ാമത് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നല്‍കി ആദരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് താരങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. രജനികാന്തും മരുമകന്‍ ധനുഷും ഒരേ ചടങ്ങില്‍ ഇത്തവണ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു.

പ്രഭാ വര്‍മ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലും പ്രമുഖരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ടിപ്പുവിന്റെ സിംഹാസനത്തില്‍ മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും ഇരുന്നിട്ടുണ്ടെന്നാണ് മോന്‍സന് വസ്തുക്കള്‍ നല്‍കിയ സുരേഷ് വെളിപ്പെടുത്തിയത്.

ടിപ്പുവിന്റേതാണ് സിംഹാസനം എങ്കില്‍ തനിക്ക് അതിലിരിക്കാന്‍ യോഗ്യതയില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും സുരേഷ് പവ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പത്ത് തവണയില്‍ക്കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തെന്നും അദ്ദേഹം പറയുന്നു.

മോന്‍സണ് കൊടുത്ത സാധനങ്ങളെ പറ്റി കൂടുതല്‍ വിവിരങ്ങള്‍ അറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാത്രമാണ് ചോദിച്ചതെന്നും സുരേഷ് പറഞ്ഞു.മോശയുടെ വടിയാക്കി മാറ്റിയത് വാക്കിംഗ് സ്റ്റിക്കാണ്.മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതിയാണ് അഥ് കൊടുത്തതാതെന്നും അദ്ദേഹം പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് സമ്മാനിക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ഇത്തവണ പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് മികച്ച ചിത്രം. ഇത്തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് തമിഴ് നടന്‍ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്പേയ് എന്നിവരാണ്. കങ്കണാ റണൗട്ടാണ് മികച്ച നടി.

സാധാരണ രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി
ഉപരാഷ്ട്രപതിയാണു അവാര്‍ഡ് സമ്മാനിക്കുന്നത്. ഇനിമുതല്‍ അവാര്‍ഡ് വാങ്ങാന്‍ എത്താത്തവര്‍ക്ക് അവാര്‍ഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു.നേരിട്ട് അവാര്‍ഡ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ഡല്‍ഹി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം.

2018ല്‍ നല്‍കിയ 65ാമത് ദേശീശ ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി ജേതാക്കളില്‍ വലിയൊരു വിഭാഗം ഇതില്‍ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്‌കരിച്ചു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഉപരാഷ്ട്രപതി അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത്.

മുംബൈ:ബോളുവുഡ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ മകന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ വന്‍ ട്വിസ്റ്റ്. എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ കേസുമായി ബന്ധപ്പെട്ട് ദൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ആരോപിച്ചു.ഇവര്‍ക്കിടയില്‍ നടന്ന 18 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഞായറാഴ്ച പ്രഭാകര്‍ സെയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കേസില്‍ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍.

സമീര്‍ വാംഖഡെയില്‍നിന്ന് താന്‍ ജീവന് ഭീഷണി നേരിടുന്നെണ്ടെന്നും
മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത് ഗോസാവിക്കൊപ്പമാണ്.റെയ്ഡിന് പിന്നാലെ എന്നെക്കൊണ്ട് ചില വെള്ളക്കടലാസുകളില്‍ ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തതിനെക്കുറിച്ച് തനിക്ക് ഒരു അറിവും ഇല്ല. റെയ്ഡിനിടെ താന്‍ കപ്പലില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.

എന്നാല്‍ ഈ ആരോപണത്തെയെല്ലാം എന്‍.സി.ബി. സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ നിഷേധിച്ചു. കേസില്‍ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും എന്‍സിബി പറഞ്ഞു.

ഒടിടി റിലീസ് സിനിമാനുഭവത്തെ ഇല്ലാതാക്കുകയാണെന്ന് അടൂര്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.സന്‍സാദ് ടിവിക്കുവേണ്ടി ശശി തരൂര്‍ എംപി നടത്തിയ അഭിമുഖത്തിലാണ് അടൂര്‍ ഒടിടി രിലീസിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്ന് അടൂര്‍ പറഞ്ഞു.

‘സിനിമ ചെറു സ്‌ക്രീനുകളില്‍ കാണുക എന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ സാഹചര്യമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണെന്നും മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ ആ അനുഭവം ഒരു കിട്ടില്ലെന്നും അടൂര്‍ പറയുന്നു.

തിയറ്ററില്‍ ഫ്രെയ്മും കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. എന്റെ സിനിമ മൊബൈല്‍ ഫോണിലാണ് കാണുന്നതെങ്കില്‍, യഥാര്‍ഥത്തില്‍ നിങ്ങള്‍ ആ സിനിമ കാണുന്നില്ലെന്നാണ്. ഒടിടിയില്‍ കാണുന്നതിലൂടെ എന്റെ വര്‍ക്കിനോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നതെന്നും അടൂര്‍ പറയുന്നു.

ഒടിടി മുന്നില്‍ കണ്ട് സിനിമ നിര്‍മ്മിക്കുന്നത് സിനിമയുടെ അന്ത്യത്തിന് കാരണമാകും. ഒടിടിയില്‍ വഴി സിനിമ കാണുന്ന ഒരാള്‍ ഡെഡിക്കേറ്റഡ് ആയ ഒരു കാണിയല്ല , മറിച്ച് കാഷ്വല്‍ ആയ കാണിയാണ്. ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് സിനിമ കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നതെന്ന് അടൂര്‍ പറയുന്നു.

തമിഴിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി നയന്‍താര. നടിയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞുവെന്ന് നയന്‍താര അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇവരുടെ വിവാഹം നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിനിടെ പ്രചരിക്കുന്നത് മറ്റൊരു രസകരമായ വാര്‍ത്തയാണ്.

നയന്‍താര വിവാഹത്തിന് മുന്‍പെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ജ്യോതിഷപ്രകാരമുള്ള ദോഷങ്ങള്‍ പരിഹരിക്കാനാണ് ഇത്തരമൊരു കല്ല്യാണം. നയന്‍താരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിര്‍ദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, നടി ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ഇവര്‍ക്ക് മുമ്പ് നടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മരത്തില്‍ വരണമാല്യം അണിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമിഴ് ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കും. നവാഗത സംവിധായകന്‍ പി.എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നടി നയന്‍താരയും വിഘ്നേഷ് ശിവനുമാണ്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ വെച്ച് മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ഈ ചിത്രം നേടിയിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ചെല്ലപാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ്.

അമിത മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ വീട് വിട്ടിറങ്ങുന്ന ഭാര്യ.
ഇവരെ തിരികെയെത്തിക്കാന്‍ ഭര്‍ത്താവും മകനും പരിശ്രമിക്കുകയും അവസാനം
വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ പ്രമേയം അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ്.

ഇത്തവണ 14 ചിത്രങ്ങളാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിനായി മത്സരിച്ചത്. നായാട്ട്, മണ്ടേല തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.