ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാലോകം നോക്കിക്കാണുന്നത്. പ്രീ-റിലീസ് ബിസിനസില്‍ ചിത്രം സമാനതകളില്ലാത്ത നേട്ടം ഇതിനകം ഉണ്ടാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സാറ്റെലെറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്കിയത് 475 കോടി ആയിരുന്നു. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചിത്രത്തിന്റെ പ്രീ-റിലീസ് വരുമാനം ഇതില്‍ അവസാനിക്കുന്നില്ല. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ്. ബാഹുബലി നേടിയ വന്‍ വിജയത്തില്‍ പ്രതീക്ഷയര്‍്പ്പിച്ചാണ് വിതരണക്കാര്‍. ഏതായാലും ചിത്രം റെക്കോര്ഡ് വിജയം നേടിയാലേ അത് സാധ്യമാവൂ. 2021 ദസറ കാലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിനനുസരിച്ച് റിലീസ് നീട്ടിയേക്കും.
2021-05-24