സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവത്തോടുകൂടി പരിഗണിക്കും;സജി ചെറിയാന്‍

തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവത്തോടുകൂടി പരിഗണിക്കുമെന്ന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍. അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുകയാണ് ടി.വി. സീരിയലുകള്‍ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പേരില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം.

‘രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും’ മന്ത്രി അഭിപ്രായപ്പെട്ടു.സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള നയ രൂപീകരണം നിലവിൽ വരും എന്നും മന്ത്രി പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിൽ മാതൃകയായ സംസ്ഥാനമാണ് കേരളം. ‘പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളാണ് ജനങ്ങള്‍ കാണുന്നതെന്ന്’ മന്ത്രി പറഞ്ഞു.