Entertainment (Page 204)

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാക്കള്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നും, കുടുംബത്തിനടക്കം വധഭീഷണി നടത്തിയെന്നും ആരോപിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വീറ്റിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍

എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. 500ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’ സിദ്ധാര്‍ഥ് കുറിച്ചു’.

irfan

അന്താരാഷ്ട്ര സിനിമാ പ്രേമികള്‍ക്ക് പരിചിതനായ ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29-ന് മുംബൈയില്‍ വച്ചാണ് വിടവാങ്ങിയത്. ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍
ഇന്‍ മെമ്മോറിയം എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ അതുല്യനായ ഹിന്ദി ചലച്ചിത്ര നടന്‍ ഇര്‍ഫാന്‍ ഖാനെയും കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യയെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ ‘സലാം ബോംബെ’ ഓസ്‌കര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് സ്ലംഡോഗ് മില്യണയര്‍ വാരിക്കൂട്ടിയത്. ലൈഫ്ഓഫ് പൈയ്ക്ക് നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നേടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എന്നെങ്കിലും ഒരു ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ അത് എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇര്‍ഫാന്റെ വാക്കുകള്‍- ‘ഒരുപാട് അവാര്‍ഡുകള്‍ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാല്‍ ആ അവാര്‍ഡ് (ഓസ്‌കര്‍) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഒരു അഭിനേതാവിന്റെ മുന്നിലെ എല്ലാ സാധ്യതകളെയും തുറന്നിടുന്ന അവാര്‍ഡ് ആയിരിക്കും അത്. അത് ഞാന്‍ കുളിമുറിയില്‍ സൂക്ഷിക്കില്ല എന്നെനിക്കറിയാം. അത് എപ്പോഴെങ്കിലും എന്നെത്തേടി വരികയാണെങ്കില്‍ അതിന് വേണ്ട സ്ഥലവും കൂടെ വരും. അതിന് വേണ്ട ഇടം അത് തന്നെ കണ്ടെത്തും.

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരയ്ക്കാര്‍ : അറബിക്കടലിന്റെ സിംഹം റിലീസ് മാറ്റി വച്ചു. മെയ് 13ന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം ഓഗസ്റ്റ് 12നാണ് പുറത്തിറങ്ങുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയതലത്തില്‍ മരക്കാറിന് ലഭിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍്ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

oscar

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദി ഫാദര്‍’ എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സില്‍ ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. നൊമാഡ് ലാന്‍ഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിയായി.മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഡ്രാമ ചിത്രം നൊമാഡ്‌ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി) നേടിയപ്പോള്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിനര്‍ഹയായി ക്‌ളോയി ഷാവോ. ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട ‘നൊമാഡ്‌ലാന്‍ഡ്’ എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്.
മണ്‍മറഞ്ഞുപോയ പ്രതിഭകള്‍ക്ക് ഓസ്‌കര്‍ അക്കാദമി ആദരമര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നും ഭാനു അത്തയ്യയ്ക്കും ഇര്‍ഫാന്‍ ഖാനും ആദരമര്‍പ്പിച്ചു.മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ‘സൗണ്ട് ഓഫ് മെറ്റല്‍’ സ്വന്തമാക്കി.

മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്‌കാരം ‘മാന്‍ക്’ സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചര്‍ ആണ് സംവിധാനം. ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്ട്, ജാന്‍ പാസ്‌കേല്‍ എന്നിവര്‍ പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം സ്വീകരിച്ചു. എറിക് മെസ്സെര്‍സ്മിഡ് ആണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റായി ‘കോലെറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ റീസ് വിഥെര്‍സ്പൂണ്‍ പീറ്റ് ഡോക്ടര്‍ക്കും ഡാന മുറെക്കും സമ്മാനിച്ചു. ‘സോള്‍’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. സൗണ്ട് ഓഫ് മെറ്റല്‍ എന്ന ചിത്രത്തിന് വേണ്ടി മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. റൈസ് അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു. മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ആന്‍ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം.

തിരുവനനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ്

‘ഇത് ഒരു ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. എന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് പോരാടം. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും തന്നെ അസാധ്യമല്ല’

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ചതുര്‍മുഖം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് നടി മഞ്ജുവാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്.
നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍് നിന്ന് താല്ക്കാലികമായി പിന്‍വലിക്കാന് ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍് പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍

തിരുവനന്തപുരം :നാനിയുടെ നായികയായി മലയാളത്തിന്റെ പ്രിയ നായിക നസ്രിയ തെലുങ്കിലേക്ക്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അണ്ടേ സുന്ദരിനികി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കുറച്ച് നാളുകള്‍ക്ക് മുന്‍പേ നടന്നിരുന്നുവെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നദിയാമൊയ്തുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നസ്രിയ ഫഹദിന്റെ നായികയായി അന്‍വര്‍ റഷീദിന്റെ ട്രാന്‍സിലൂടെയാണ് തിരിച്ചുവന്നത്. ദുല്‍ഖര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി താരമായും നസ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു.കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വമ്പന്‍ ചിത്രങ്ങളുടെയും ഷൂട്ടിംഗ് നിറുത്തിവച്ചിട്ടും നാനി തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുകയാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്. രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ അഭിപ്രായ പ്രകടനം.

ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നും കങ്കണ പറഞ്ഞു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിരാ ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ബിരിയാണി’ ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. കേവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയതിന് പിന്നാലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി കുസൃതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത് ബിരിയാണിയിലെ അഭിനയത്തിനാണ്. മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ പങ്കെടുത്ത ‘ബിരിയാണി’ അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

കൊച്ചി : മരയ്ക്കാറിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ബോക്‌സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹന്‍ലാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ വര്‍ക്ക് ഔട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രാമ താന്‍ മോഹന്‍ലാലിനോടൊപ്പം പദ്ധതിയിട്ടതായി അടുത്തിടെ മാധ്യമങ്ങളോട് പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് മോഹന്‍ലാലിന്റെ ബോക്‌സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിട്ടുമുണ്ട്.അതോടൊപ്പം ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.