ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ നടപ്പിലാക്കി. 14 പേരുടെ അപേക്ഷകൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ പൗരത്വം നൽകി. പാകിസ്ഥാനിൽ നിന്നു വന്ന അഭയാർത്ഥികൾക്കാണ് പൗരത്വം ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്.
സിഎഎക്കെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സർക്കാർ ഇതുസംബന്ധിച്ച നീക്കം നടത്തിയത്. കേന്ദ്രസർക്കാർ പൗരത്വ നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത് ഇക്കഴിഞ്ഞ മാർച്ച് 11 നാണ്.
പൗരത്വനിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു.

