സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രം സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകളുടെ വില്പ്പന നിര്‍മ്മാതാക്കള്‍ക്ക് നല്കിയ നേട്ടത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്‌സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സീ5, നെറ്റ്ഫ്‌ലിക്‌സ് എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാകും തീയറ്റര്‍ റിലീസിന് ശേഷം ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുക. ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സിലും. വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്‌ലിക്‌സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്ച്ചുഗീസ്, കൊറിയന്‍്, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തും. ഹിന്ദി സാറ്റലൈറ്റ് അവകാശം സീ സിനിമയ്ക്കും ബാക്കിയുള്ള പതിപ്പുകളുടെ അവകാശം ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്കുമാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.
2021-05-28