അഭിനയചക്രവര്‍ത്തിക്ക് അറുപത്തിയൊന്നാം പിറന്നാള്‍

കൊച്ചി: മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം ജന്മദിനം. താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാരംഗത്തെ പ്രമുഖരെല്ലാം രംഗത്തെതതി.കഴിഞ്ഞവർഷം ലോക്ക്ഡൗണിനിടെ ആയിരുന്നു താരത്തിന്‍റെ അറുപതാം പിറന്നാള്‍. ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു ജന്മദിനം കൂടി എത്തിയത്.തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും, മലയാളികളുടെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായ മോഹൻലാൽ ടി പി ബാലഗോപാലൻ, ദാസൻ, ജോജി, സേതുമാധവൻ, സുധി, മണ്ണാറത്തൊടി ജയകൃഷ്‌ണൻ, കുഞ്ഞികുട്ടൻ, പുലിമുരുകൻ തുടങ്ങി മുന്നൂറിലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.