ടൊവിനോ തോമസ് പ്രധാനകഥാപാത്രമായെത്തിയ കള മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള വേഷത്തിലെത്തിയ സുമേഷ് മൂറും ചിത്രത്തോടൊപ്പം ഹിറ്റായിരിക്കുകയാണ്. തന്‍റെ വിജയത്തിന് കാരണം ടൊവിനോയാണെന്നാണ് സുമേഷ് പറയുന്നത്.
സവർണ്ണൻ ജയിക്കുന്ന പന്തയങ്ങളുടെ കഥ മാത്രം പറഞ്ഞു പഴകിയ മലയാള സിനിമാലോകത്ത് മാറ്റത്തിൻ തുടക്കമാണ് കള എന്നാണ് സിനിമ കണ്ടശേഷം പലരും സോഷ്യൽമീഡിയയിലുൾപ്പെടെ കുറിച്ചിരിക്കുന്നത്.
സിനിമയിൽ അരമണിക്കൂറോളം നീളുന്ന ഒരു തനിനാടൻ തല്ലാണ് ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുകയാണ്.
ഈ തല്ല് ഒരുക്കിയതിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സുമേഷ് മൂർ.
‘മുപ്പത് മണിക്കൂർ നീണ്ട അവസാനമില്ലാത്ത സന്തോഷം. ടൊവി മാൻ നിങ്ങൾ അതിശയിപ്പിക്കുന്നു. എല്ലാവരും എന്നെ പുകഴ്ത്തുകയാണ്. എനിക്ക് ഇത്തരത്തിൽ അഭിനയിക്കാനായത് നിങ്ങൾ മൂലമാണ്. നിങ്ങലും ഹരികൃഷ്ണനും അലിയും ചേർന്ന് എന്നെ ക്യാമറയ്ക്ക് പിറകിൽ ഏറെ കംഫർട്ടാക്കി. താങ്കളുടെ കഥാപാത്രത്തിനുള്ള ആഴമാണ് എന്നിൽ പ്രതിഫലിച്ചത്, ഒത്തിരി നന്ദി, കൂടുതൽ തിളങ്ങൂ, മനുഷ്യന് പറക്കാൻ കഴിയുമെന്ന് താങ്കൾ വിശ്വസിക്കുന്നുവല്ലോ’, സുമേഷ് ലൊക്കേഷൻ ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
രോഹിത് വി എസ് സംവിധാനം ചെയ്ത ‘കള’യിൽ ലാല്‍, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.