Latest News (Page 3,112)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കോവിഡ് ബാധിച്ചു ഡൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയവെ, പിപിഇ കിറ്റ് ധരിച്ചാണെങ്കിലും ഒപ്പം നിൽക്കാൻ അനുവദിക്കണമെന്ന ഭാര്യ ഡോ. ഗീതയുടെ അഭ്യർഥന ഡോക്ടർമാർ തള്ളിക്കളഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണു പ്രേമചന്ദ്രൻ മുഖ്യമന്ത്രിയ്ക്കു സമൂഹമാധ്യമത്തിലൂടെ മറുപടി നൽകുന്നത്.

സംസ്ഥാനത്തിന്റെ ഭരണത്തലവന് കോവിഡ് പ്രോട്ടോക്കോൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണെന്നു പ്രേമചന്ദ്രൻ വിമർശിക്കുന്നു.താന്‍ നടത്തിയ ഗുരുതര കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ കുടുംബ ബന്ധത്തിന്റെ മഹത്വം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

കോവിഡ് മുക്തനായതിനു പിന്നാലെ, മുഖ്യമന്ത്രി കോവിഡ് ബാധിതയായ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളത്തിനിടെ ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രേമചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങു മനസ്സിലാക്കണം, താങ്കള്‍ ചെയ്തതു ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ഗുരുതരമായ വീഴ്ച താങ്കളുടെ ഭാഗത്തു നിന്നു ഉണ്ടായി”- പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും നമുക്ക് കരുത്തായി മാറുന്നത് ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒറ്റ ദിവസം കൊണ്ട് 22 ലക്ഷം രൂപ സംഭാവന ചെയ്തുവെന്നും ഒരു നാടിന്റെ ശക്തി നമ്മള്‍ നേരത്തേയും തിരിച്ചറിഞ്ഞിട്ടുള്ളതല്ലേയെന്നും ഇവിടെ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹം ഉണ്ടാകും. അതവര്‍ ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിലകൊടുത്ത് വാങ്ങണമെന്ന് കേന്ദ്രം നിലപാടെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ കാമ്പെയിന്‍ ആരംഭിച്ചത്.

ജറുസലം: ഇസ്രയേലിനെതിരെ വ്യോമപ്രതിരോധ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി സിറിയ. ആക്രമണം നടന്ന ഉടന്‍ സൈന്യം അപായസൈറണ്‍ മുഴക്കി. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. സിറിയ കരയില്‍് നിന്ന് വായുവിലേക്ക് വിക്ഷേപിച്ച മിസൈലുകളായിരുന്നു നഗരത്തില്‍ പതിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല.ഇസ്രയേലിന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദിമോണ നഗരത്തിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തി.

ഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് വേണ്ടി എല്‍ഐസി പേടിഎമ്മുമായി കൈകോര്‍ത്തു. പേയ്മെന്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മോഡിലേക്ക് മാറിയതോടെയാണ് എല്‍ഐസിയുടെ പുതിയ നീക്കം.എളുപ്പത്തിലുള്ള പേയ്മെന്റ് പ്രോസസ്സ്, വിശാലമായ പേയ്മെന്റ് ഓപ്ഷനുകള്‍, വാലറ്റ്, ബാങ്ക് തുടങ്ങിയ പേയ്മെന്റ് ചാനലുകള്‍ എന്നിവയാണ് പുതിയ കരാറിലുടെ എല്‍ഐസി ലക്ഷ്യമിടുന്നത്. പതിനേഴ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എല്‍ഐസിയുടെ കരാറിനായി ലേലം വിളിച്ചിരുന്നു. യുപിഐ അല്ലെങ്കില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഒന്നിലധികം പേയ്മെന്റ് സേവനങ്ങളാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. ഇതാണ് എല്‍ഐസി തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പേടിഎമ്മിനെ തിരഞ്ഞെടുത്തത്.

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്. രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ അഭിപ്രായ പ്രകടനം.

ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നും കങ്കണ പറഞ്ഞു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിരാ ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ന്യൂഡല്‍ഹി: രാജ്യത്തുണ്ടായിരിക്കുന്ന കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്ന് വിതരണം, വാക്‌സിന്‍ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത്. നാളെ കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഇക്കാര്യത്തില്‍ വിവിധ കോടതികളിലുളള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു. വ്യത്യസ്ത കോടതികള്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നും മലപ്പുറത്തെ തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്ത് തുടര്‍ ഭരണം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി.
മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയ സിപിഐ പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമര്‍ശനത്തിന് കാരണമായി. പിണറായി മന്ത്രിസഭയില്‍ 19 അംഗങ്ങളാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബി ജെ പി നേതാവ് എ പി അബ്‌ദുളളക്കുട്ടി. രണ്ട് ലക്ഷം കോടി കടമുളള സംസ്ഥാനത്തിന്റെ താത്ക്കാലിക അധിപനാണ് പിണറായി വിജയനെന്നും ഇത്തരം ബഡായികൾ നിർത്തണമെന്നും അബ്‌ദുളളക്കുട്ടി പരിഹസിച്ചു. അർഹരായവർക്കും പാവങ്ങളിൽ പാവങ്ങൾ ആയവർക്കും മാത്രം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

താനും ഭാര്യയും സൗജന്യവാക്‌സിന് അർഹരല്ല എന്ന ബോദ്ധ്യമുളളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിൻ സ്വീകരിച്ചത്.എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു കേരളത്തിലെ എല്ലാവർക്കും വാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ല നാം പുന: ആലോചന നടത്താൻ സമയമായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഓക്‌സിജന് സിലിണ്ടറുകളും എത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രംഗത്ത്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിന് കീഴില് വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന് തയ്യാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മരണനിരക്ക് 2000 ത്തിന് മുകളിലെത്തിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

liquor

കൊച്ചി: ഹോം ഡെവിലറി പരീക്ഷിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനും. രണ്ടാം തരംഗം അതിസങ്കീര്‍ണമായത് കണക്കിലെടുത്താണ് മദ്യം ഓണ്‍ലൈനായി വീട്ടില്‍ എത്തിക്കാന്‍ ബെവ്‌കോ തയ്യാറെടുക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെവ്‌കോ എം.ഡി തിരിച്ചെത്തിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകും.ആപ്പിന് പകരം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് തന്നെ ഹോം ഡെലിവറിക്കായി പരിഷ്‌കരിക്കാനാണ് ആലോചന.ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്‌നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന മാറ്രങ്ങള്‍ വരുത്താമെന്നും കമ്പനി അറിയിച്ചു.2020 മേയ് 28ന് പ്ലേ സ്റ്റോറില്‍ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവര്‍ത്തനം താത്കാലികമായി നിറുത്തിയത്.