രണ്ട് ലക്ഷം കോടി കടമുളള സംസ്ഥാനത്തിന്റെ താത്ക്കാലിക അധിപനാണ് പിണറായി വിജയൻ;എ പി അബ്‌ദുളളക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബി ജെ പി നേതാവ് എ പി അബ്‌ദുളളക്കുട്ടി. രണ്ട് ലക്ഷം കോടി കടമുളള സംസ്ഥാനത്തിന്റെ താത്ക്കാലിക അധിപനാണ് പിണറായി വിജയനെന്നും ഇത്തരം ബഡായികൾ നിർത്തണമെന്നും അബ്‌ദുളളക്കുട്ടി പരിഹസിച്ചു. അർഹരായവർക്കും പാവങ്ങളിൽ പാവങ്ങൾ ആയവർക്കും മാത്രം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

താനും ഭാര്യയും സൗജന്യവാക്‌സിന് അർഹരല്ല എന്ന ബോദ്ധ്യമുളളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിൻ സ്വീകരിച്ചത്.എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു കേരളത്തിലെ എല്ലാവർക്കും വാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ല നാം പുന: ആലോചന നടത്താൻ സമയമായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.