കോവിഡ് : അവശ്യമരുന്നുകളും ഓക്‌സിജന് സിലിണ്ടറുകളും എത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രംഗത്ത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഓക്‌സിജന് സിലിണ്ടറുകളും എത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രംഗത്ത്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിന് കീഴില് വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന് തയ്യാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മരണനിരക്ക് 2000 ത്തിന് മുകളിലെത്തിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.