പ്രതിസന്ധികളില്‍ നമുക്ക് കരുത്താകുന്നത് ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും നമുക്ക് കരുത്തായി മാറുന്നത് ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒറ്റ ദിവസം കൊണ്ട് 22 ലക്ഷം രൂപ സംഭാവന ചെയ്തുവെന്നും ഒരു നാടിന്റെ ശക്തി നമ്മള്‍ നേരത്തേയും തിരിച്ചറിഞ്ഞിട്ടുള്ളതല്ലേയെന്നും ഇവിടെ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹം ഉണ്ടാകും. അതവര്‍ ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിലകൊടുത്ത് വാങ്ങണമെന്ന് കേന്ദ്രം നിലപാടെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ കാമ്പെയിന്‍ ആരംഭിച്ചത്.