നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന് സിപിഐ വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നും മലപ്പുറത്തെ തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്ത് തുടര്‍ ഭരണം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി.
മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയ സിപിഐ പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമര്‍ശനത്തിന് കാരണമായി. പിണറായി മന്ത്രിസഭയില്‍ 19 അംഗങ്ങളാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.