National (Page 790)

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്ന് പിന്നീട് ആലോചിക്കുമെന്നും നിലവിലുള്ളത് പ്രാദേശിക അടിസ്ഥാനത്തില്‍ മാത്രമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം.
ഇടതുസഖ്യത്തിലുള്ള ഐഎസ്എഫ് വര്‍ഗ്ഗീയ പാര്‍ട്ടിയെന്നത് എതിരാളികളുടെ പ്രചാരണമെന്നും മൊഹമ്മദ് സലിം കൊല്ക്കത്തയില്‍ പറഞ്ഞു. ഇടതുപക്ഷം വിശാല സഖ്യം രൂപീകരിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരാജയത്തിനായി ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് തൃണമൂലിലേക്ക് പോയത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നു. അതായത് ബിജെപി ടിഎംസി രണ്ടാണെന്നും എന്തിനാണ് തൃണമൂലിനോട് വിരോധമുള്ളവര്‍ തൃണമൂല്‍ രണ്ടിനെ പിന്തുണയ്ക്കുന്നതെന്നും മൊഹമ്മദ് സലിം ചോദിച്ചു.ഐഎസ്എഫ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന വാദം നിരാശ കൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു മുസ്ലിം എന്ന് ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില് ബിജെപിയോ തൃണമൂലോ വിജയിക്കും എന്നാണ് ഇതുവരെ എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോള്‍ തൂക്കുനിയമസഭ വരുന്നു എന്ന് പറയുന്നു. പക്ഷേ തൂക്കുനിയമസഭയ്ക്ക് ഒരു സാധ്യതയും ബംഗാളില് നിലവിലില്ല. ബിജെപിയേയോ തൃണമൂലിനെയോ തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും മൊഹമ്മദ് സലീം പറഞ്ഞു.

ന്യൂഡല്‍ഹി: വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതാണ് ഇന്ത്യയുടെ ‘വാക്‌സിന്‍ മൈത്രി’ നയമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇന്ത്യ ആഗോളവത്കരണത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ച് ലോകം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. ലോകത്തിന് ഇന്ത്യയും പ്രധാനപ്പെട്ടതാണ്. ഊര്‍ജസ്വലതയോടെ പെരുമാറുക എന്നതും ഇക്കാലത്ത് പ്രധാനപ്പെട്ടതാണ്. മഹാമാരിക്ക് മുമ്പുതന്നെ ജീവകാരുണ്യ രംഗത്തും ദുരന്ത നിവാരണ രംഗത്തും ഇന്ത്യ എല്ലാവര്‍ക്കും സഹായങ്ങള്‍ നല്‍കിയിരുന്നു. പ്രായോഗികതയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എല്ലാ കാര്യങ്ങളും ചെയ്തത്.

ഏപ്രില്‍ 13 വരെ ലോകത്തെ 90 രാജ്യങ്ങള്‍ക്കായി 651.184 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് ഇന്ത്യ നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്. രാജ്യത്തെ പ്രധാന ആഗോള സമ്മേളനങ്ങളില്‍ ഒന്നായ റെയ്‌സിന ഡയലോഗിന്റെ ആറാം എഡിഷന്‍ ഇന്ന് മുതല്‍ ഏപ്രില്‍ 16 വരെയാണ് വെര്‍ച്വലായി നടക്കുന്നത്. 50ലധികം രാജ്യങ്ങളില്‍ നിന്നായി 150 പ്രഭാഷകര്‍ 50 ഓളം സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വെര്‍ച്വലായി നടത്തിയ റെയ്‌സിന ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകം മുഴുവന്‍ ഒരു കുടുംബമായി പരിഗണിക്കുന്ന വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോകം മുഴുവന്‍ ഒരു കുടുംബമാണ് എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ആഗോള രംഗത്തെ സഹകരണം കൊടുക്കല്‍ വാങ്ങലുകള്‍ ഉള്‍പ്പെട്ടതാണ്.

ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വാങ്ങാനുള്ള കഴിവും വിപണികള്‍ കണ്ടെത്താനുള്ള പ്രാപ്തിയും വലിയ പ്രശ്‌നമാണ്. ഈ ഘട്ടത്തിലാണ് തുല്യതയും ന്യായവും സംബന്ധിച്ച ചര്‍ച്ചകള്‍ ലോകമെങ്ങും നടക്കുന്നത്. ആഗോളവത്കരണത്തോട് ആത്മാര്‍ഥമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങള്‍ തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. ആരും പിന്നിലായിപ്പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വിവിധ ലോകരാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ കേസ് അഴിമതിയും സത്യപ്രതിജ്ഞാലംഘനവും ഉള്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇ്ക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. കളളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേട് കൊണ്ടാണ് ജലീല്‍ രാജിവച്ചതെന്നും മുന്‍പ് പല വിഷയങ്ങളിലും മുഖ്യമന്ത്രി സ്വീകരിച്ച നയം നമുക്കറിയാമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ ചോദ്യംചെയ്യലിന് പാതിരായ്ക്ക് തലയില്‍ മുണ്ടിട്ട് പോയ ആള്‍ ധാര്‍മ്മികത പറയുകയാണെന്നും വി.മുരളീധരന്‍ പരിഹസിച്ചു. ജലീല്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുളളതെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് നിയമമന്ത്രിയായ എ.കെ ബാലന്‍ ബന്ധുക്കളെ നിയമിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. അഴിമതിക്കാരനായ മുഖ്യമന്ത്രി കൂടി രാജിവക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പൗരത്വം ലഭിക്കുന്നതുകൊണ്ടാണ് മമത ബാനര്‍ജി സിഎഎ എതിര്‍ക്കുന്നതെന്നും അമിത് ഷാ തെക്കന്‍ ബസിര്‍ഘട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് തൃണമൂല് പ്രചരിപ്പിക്കുന്നത്. അവര്‍് നുണ പറയുകയാണ്. സിഎഎ പൗരത്വം നല്കാനുള്ളതാണ് ആരെയുംപുറത്താക്കാനുള്ളതല്ല.നിങ്ങള്‍ താമര സര്‍ക്കാരിനെ തെരഞ്ഞെടുക്കൂ, തീര്‍ച്ചയായും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിനെക്കാള്‍ കൂടുതലല്‍് മമത എന്നെക്കുറിച്ചാണ് പറയുന്നത്. അമിത് ഷാ രാജിവയ്ക്കണമെന്നും അവര് ആവശ്യപ്പെടുന്നു. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞാന്ട രാജിവയ്ക്കാന് തയാറാണെന്നും അമിത് ഷാ പറഞ്ഞു. നിരവധി തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും അമിത് ഷാ ഇന്നലെ പങ്കെടുത്തു.

മുംബൈ: കോവിഡ്് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അറിയിച്ചത്. കൂടാതെ, 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പ്പെടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു. ബിഎംസി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കൊവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന് പ്രാപ്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഡൽഹി എയിംസ് ഡയറക്‌ടർ ഡോരൺദീപ് ഗുലേറിയ.രാജ്യത്ത് പരിവർത്തനം വന്ന വൈറസ് വകഭേദങ്ങൾ ഉള‌ളതുകൊണ്ട് രോഗവ്യാപനത്തിന് വേഗം കൂടുതലാണ്. ഫെബ്രുവരി മാസത്തിൽ പ്രതിദിന രോഗനിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നിന്ന് പിന്നിലേക്ക് പോയി. അവർ വൈറസ് നിഷ്‌ഫലമായി എന്ന് കരുതി. ഇപ്പോൾ ജനങ്ങൾ രോഗത്തെ ലഘുവായാണ് കാണുന്നത്. മാർക്ക‌റ്റുകളിലും, റെസ്‌റ്റൊറന്റുകളിലും ഷോപ്പിംഗ്‌മാളിലുമെല്ലാം ഇപ്പോൾ ജനക്കൂട്ടമാണ്.

ഇത് സൂപ്പർ സ്‌പ്രെഡർ സാദ്ധ്യതയാണ് ഉയർത്തുന്നത്’ ഡോ.ഗുലേറിയ പറഞ്ഞു.മുൻപ് ഒരാളിൽ നിന്ന് പരമാവധി 30 പേരിലേക്കാണ് രോഗം പരത്താൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ വളരെ വലിയ അളവിൽ രോഗം പരത്താൻ ഒരാളിലൂടെ സാധിക്കും. സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തിൽ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആവശ്യമില്ലെങ്കിൽ ജനങ്ങൾ വെറുതേ പുറത്തിറങ്ങരുത്. ഒത്തുചേരലുകൾ ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡോ.ഗുലേറിയ പറഞ്ഞു. വളരെ വേഗം ബാധിക്കാവുന്ന യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വേരിയന്റുകൾ രാജ്യത്തുണ്ട്. എത്രയും വേഗം രോഗപ്രതിരോധത്തിന് വാക്‌സിനെടുക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കൊവിഡിനെ നിസാരമായാണ് കാണുന്നത്. അതിവേഗം വ്യാപിക്കുന്നതും പരിവർത്തനം വന്നതുമായ വൈറസ് വകഭേദങ്ങൾ രാജ്യത്തുള‌ളപ്പോഴാണിത്. ‘കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തെ കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന സ്ഥിതിയാണ്.’ ഡോ.ഗുലേറിയ അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്ത : ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ രാത്രി എട്ട് മണി മുതല്‍ തുടങ്ങിയ വിലക്ക് 24 മണിക്കൂറാണ് സമയം. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഉത്തരവില്‍ പറഞ്ഞു. മുസ്ലിം വോട്ട്, കേന്ദ്ര സേന എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയ്ക്കാണ് നോട്ടിസ്. മാര്‍ച്ച് 27, ഏപ്രില്‍ 3, 7 എന്നീ തീയതികളിലായിരുന്നു പ്രസംഗം. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇനി നാല് ഘട്ടം കൂടി നടക്കാനുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ മമത ചൊവ്വാഴ്ച ധര്ണ നടത്തും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.69 ലക്ഷം കൊവിഡ് -19 കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയതോടെ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ 2.5 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 1,400 പോയിന്റ് ഇ‌ടിഞ്ഞ് 48,160 ലെവലിലും നിഫ്റ്റി 50 സൂചിക 14,500 മാർക്കിൽ നിന്നും താഴേക്കും പോയി. ഇൻഡസ് ഇൻഡ് ബാങ്ക് എട്ട് ശതമാനം ഇടിഞ്ഞു. സെൻസെക്സിൽ ഏറ്റവും ഇടിവ് നേരിട്ട ഓഹരിയും ഇൻഡസ് ഇൻഡ് ബാങ്കാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് (രണ്ടും 5 ശതമാനം ഇടിഞ്ഞു) തു‌ടങ്ങിയ ഓഹരികളിലും ഇടിവ് നേരിട്ടു.നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളിലും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഏഴ് ശതമാനം താഴേക്ക് പോയി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം നാല് ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു. 

ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ്‍വെയർ, കുപിഡ് ട്രേഡ്സ് & ഫിനാൻസ്, ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി എന്നിവ അവരുടെ ത്രൈമാസ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

 പോസ്റ്റ്ബാങ്ക്, പ്രുഡൻഷ്യൽ ഫിനാൻഷ്യൽ തുടങ്ങിയ ചില വലിയ ഡീലുകളുടെ സഹായത്തോടെ മാർച്ച് ക്വാർട്ടർ വരുമാനത്തിൽ ടിസിഎസ് ഒമ്പത് ശതമാനം വളർച്ച നേടുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു, മുൻ പാദത്തിൽ നേടിയ 50-100 മില്യൺ ഡോളറിന്റെ ഡീലുകളുടെ റാംപ്-അപ്പ്, ക്ലൗഡ്, ഉപഭോക്തൃ മേഖലകളിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.പകർച്ചവ്യാധി സാഹചര്യം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. 

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക്-വി വാക്‌സിന് അടിയന്തര അനുമതി നല്‍കി ഇന്ത്യ. സി.ഡി.എസ്.സി.ഒ.യാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇനി ഡ്രഗ്‌സ് കണ്ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി കൂടി ലഭിച്ചാല്‍ സ്പുട്‌നിക്-വി വാക്‌സിന് രാജ്യത്ത് വിതരണം ചെയ്യാനാകും.2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണ്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഒക്ടോബര്‍ അഞ്ചോടെ അഞ്ച് പുതിയ പ്രതിരോധമരുന്നുകള്‍ കൂടി സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി : സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂവായിരത്തിലധികം ജീവനക്കാരുള്ള സുപ്രിംകോടതിയില്‍ പകുതിയിലധികം ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇന്ന് മുതല്‍ ജഡ്ജിമാര്‍ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കേള്‍ക്കുക. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.