പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പ്രാദേശികസഖ്യം മാത്രമെന്ന് മൊഹമ്മദ് സലിം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്ന് പിന്നീട് ആലോചിക്കുമെന്നും നിലവിലുള്ളത് പ്രാദേശിക അടിസ്ഥാനത്തില്‍ മാത്രമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം.
ഇടതുസഖ്യത്തിലുള്ള ഐഎസ്എഫ് വര്‍ഗ്ഗീയ പാര്‍ട്ടിയെന്നത് എതിരാളികളുടെ പ്രചാരണമെന്നും മൊഹമ്മദ് സലിം കൊല്ക്കത്തയില്‍ പറഞ്ഞു. ഇടതുപക്ഷം വിശാല സഖ്യം രൂപീകരിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരാജയത്തിനായി ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് തൃണമൂലിലേക്ക് പോയത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നു. അതായത് ബിജെപി ടിഎംസി രണ്ടാണെന്നും എന്തിനാണ് തൃണമൂലിനോട് വിരോധമുള്ളവര്‍ തൃണമൂല്‍ രണ്ടിനെ പിന്തുണയ്ക്കുന്നതെന്നും മൊഹമ്മദ് സലിം ചോദിച്ചു.ഐഎസ്എഫ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന വാദം നിരാശ കൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു മുസ്ലിം എന്ന് ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില് ബിജെപിയോ തൃണമൂലോ വിജയിക്കും എന്നാണ് ഇതുവരെ എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോള്‍ തൂക്കുനിയമസഭ വരുന്നു എന്ന് പറയുന്നു. പക്ഷേ തൂക്കുനിയമസഭയ്ക്ക് ഒരു സാധ്യതയും ബംഗാളില് നിലവിലില്ല. ബിജെപിയേയോ തൃണമൂലിനെയോ തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും മൊഹമ്മദ് സലീം പറഞ്ഞു.