സ്പുട്‌നിക്-വി വാക്‌സിന് അടിയന്തര അനുമതി

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക്-വി വാക്‌സിന് അടിയന്തര അനുമതി നല്‍കി ഇന്ത്യ. സി.ഡി.എസ്.സി.ഒ.യാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇനി ഡ്രഗ്‌സ് കണ്ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി കൂടി ലഭിച്ചാല്‍ സ്പുട്‌നിക്-വി വാക്‌സിന് രാജ്യത്ത് വിതരണം ചെയ്യാനാകും.2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണ്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഒക്ടോബര്‍ അഞ്ചോടെ അഞ്ച് പുതിയ പ്രതിരോധമരുന്നുകള്‍ കൂടി സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.