National (Page 791)

മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ 22 രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെയാണ് രോഗികള്‍ മരിച്ചത്. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന് ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്‌സിജന് ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചോര്‍ച്ചയുണ്ടായത്. ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന് വ്യക്തമാക്കി.

ന്യൂഡൽഹി : തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹെലികോപ്റ്റർ എഎൽഎച്ച് എംകെ III എയർക്രാഫ്റ്റ് നാവിക സേനയുടെ ഭാഗമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഗോവയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികാണ് ഹെലികോപ്റ്റർ ഹൻസയുടെ ഭാഗമാക്കി കമ്മീഷൻ ചെയ്തത്.

എഎൽഎച്ചിന്റെ വകഭേദമായ എംകെ III തെരച്ചിൽ, രക്ഷാപ്രവർത്തനം, നിരീക്ഷണം, പ്രത്യേക ദൗത്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ശക്തി എൻജിനോട് കൂടിയാണ് ഹെലികോപ്റ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഹെലികോപ്റ്ററുകളുടെ പ്രവർത്തന ക്ഷമത ഇരട്ടിയാക്കും.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 16 ഹെലികോപ്റ്ററുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായാകും ഇനിയുള്ള ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്ക് കൈമാറുക.

ന്യൂഡല്‍ഹി : റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്‍ ഡോസ് ഒന്നിന് 700 രൂപയാകുമെന്നു സൂചന. 10 ഡോളര്‍ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങള്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. ജൂണ്‍ ആദ്യവാരത്തിനു മുന്‍പ് വാക്‌സീന്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പിന്നീട് ഇവ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കും. കോവിഷീല്‍ഡ് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും നല്‍കും.അതേസമയം, ഇന്ത്യയില്‍ പ്രാദേശിക ട്രയല്‍ നടത്താന്‍ അനുമതി തേടി യുഎസിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ജെആന്‍ഡ്‌ജെ വികസിപ്പിച്ച ഒറ്റഡോസ് വാക്‌സീനായ ജാന്‍സെന് 60- 85 % വരെ ഫലപ്രാപ്തിയുണ്ടെന്നാണു കണ്ടെത്തല്‍.

ന്യൂഡല്‍ഹി : ലോകത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആറ് മാസത്തിനകം ലിഥിയം അയോണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ണ്ണമായി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മസോണിന്റെ സംഭവ് സമ്മിറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ എല്ലാ ഇലക്ട്രോണിക് വാഹന നിര്‍മ്മാണ ബ്രാന്റുകളും ഇന്ത്യയിലുള്ളത് രാജ്യത്തിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vaccine

ന്യൂഡൽഹി: മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വാക്‌സിനേഷന്റെ മൂന്നാം ഘട്ടമായി ഇതിനെ കാണാൻ കഴിയും. വാക്‌സിനേഷന്റെ അടുത്ത ഘട്ടം തുടങ്ങാനിരിക്കെ സ്വകാര്യ വിപണിയിൽ വാക്‌സിൻ ഒരു ഡോസിന് 700 മുതൽ 1000 രൂപ വരെ വില ഉയർന്നേക്കാം എന്ന് റിപോർട്ടുകൾ.

നിലവിൽ സ്വകാര്യ ആശുപത്രികളിൽ ഒരുഡോസ് വാക്‌സിന് 250 രൂപയാണ് ഈടാക്കുന്നത്. റഷ്യൻ നിർമിത വാക്‌സിൻ സ്പുട്നിക്കിന് വിപണിയിൽ 750 രൂപയോളം വിലയാകുമെന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡോ.റെഡ്ഡീസ് ലാബ് പറഞ്ഞു.കൊവീഷീല്‍ഡ് വാക്‌സിന് 1000 രൂപ സ്വകാര്യ വിപണിയില്‍ നല്‍കേണ്ടി വരും. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാല്‍ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. വിപണിയില്‍ വാക്സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്.

മെയ് ഒന്നിനുമുമ്പ് വിപണിവിലയും സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലയും നിര്‍മാതാക്കള്‍ പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയിലാണ് വാക്സിന്‍ വാങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊവാക്സിന്റെ വില 1100 – 1500 രൂപക്ക് ഇടയിലാണ്. ആഗോള വിപണിയില്‍ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 1130-2500 രൂപ. ഫൈസര്‍ വാക്സിനാകട്ടെ നല്‍കേണ്ടത് 500-1800 രൂപയും, സ്പുട്നികിന് 750-1430 രൂപ വരെയുമാണ് വില ഈടാക്കുന്നത്.

insurance

ന്യൂഡൽഹി: ആരോഗ്യ പ്രവര്‍ത്തകരുടെ 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധനാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കീഴിലാണ് ഇവർക്ക് ഇൻഷൂറൻസ് നൽകിവരുന്നത്.ഇതുമായി ബന്ധപ്പെട്ട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിക്ക് നിർദ്ദേശം നൽകി. രാജ്യത്ത് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസത്തോടെ ഇൻഷൂറൻസ് പരിരക്ഷ നിർത്താനായിരുന്നു കേന്ദ്രം തീരുമാനിച്ചിരുന്നത്.

എന്നാൽ പിന്നീട് കൊറോണ യുടെവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് പദ്ധതിയ്ക്ക് കീഴിൽ 50 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.രാജ്യത്തെ 20 ലക്ഷത്തോളം വരുന്ന കൊറോണ പ്രതിരോധ പ്രവർത്തകർക്കായി കഴിഞ്ഞ വർഷം മാർച്ചിലാണ് ഇൻഷൂറൻസ് പരിരക്ഷ പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. സംസ്ഥാനങ്ങൾക്ക് മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്സിൻ നിർമാതാക്കൾ അമ്പത് ശതമാനം കേന്ദ്രസർക്കാരിന് നൽകണം. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലുമായി വിതരണം ചെയ്യാൻ നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുകയും വേണം. സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി.

ആവശ്യമായ വാക്സിൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്സിനേഷനുള്ള സ്പോട്ട് റജിസ്ട്രേഷൻ മുടങ്ങിയിരിക്കുകയാണ്. കേരളം ആവശ്യപ്പെട്ടതിൽ ബാക്കിയുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം.

വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ഗവൺമെന്റ് ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.

നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ അതുപോലെ തന്നെ തുടരും. രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും അദ്ദേഹംെ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

rahul

ന്യൂഡൽഹി : വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു.ചെറിയ ലക്ഷണങ്ങളെ തുടർന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രോഗ വിവരം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ രാഹുൽ തന്നെയാണ് രോഗ വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് രാഹുൽ അഭ്യർത്ഥിച്ചു.

hotspot

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഏപ്രില്‍ 26 വരെ കൊവിഡ് മാനദണ്ഡ പ്രകാരം ഉത്തര്‍പ്രദേശിലെ വന്‍ നഗരങ്ങളായ അലഹാബാദ്, ലക്‌നൗ, വാരണാസി, കാണ്‍പൂര്‍ നഗര്‍, ഗോരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്.ഹൈക്കോടതി ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുവെങ്കിലും പൂര്‍ണമായ ലോക്ഡൗണ്‍ ശരിയായ സമീപനമല്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു.