കെ.ടി ജലീലിന്റെ കേസ് : അഴിമതിയും സത്യപ്രതിജ്ഞാലംഘനവും ഉള്‍പ്പെട്ടതെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ കേസ് അഴിമതിയും സത്യപ്രതിജ്ഞാലംഘനവും ഉള്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇ്ക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. കളളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേട് കൊണ്ടാണ് ജലീല്‍ രാജിവച്ചതെന്നും മുന്‍പ് പല വിഷയങ്ങളിലും മുഖ്യമന്ത്രി സ്വീകരിച്ച നയം നമുക്കറിയാമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ ചോദ്യംചെയ്യലിന് പാതിരായ്ക്ക് തലയില്‍ മുണ്ടിട്ട് പോയ ആള്‍ ധാര്‍മ്മികത പറയുകയാണെന്നും വി.മുരളീധരന്‍ പരിഹസിച്ചു. ജലീല്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുളളതെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് നിയമമന്ത്രിയായ എ.കെ ബാലന്‍ ബന്ധുക്കളെ നിയമിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. അഴിമതിക്കാരനായ മുഖ്യമന്ത്രി കൂടി രാജിവക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.