National (Page 594)

ന്യൂഡൽഹി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10-ാമത് പ്രതിമാസ ഗഡു സംസ്ഥാനങ്ങൾക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ. 9,871 കോടി രൂപയാണ് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് 17 സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപയാണ് പിഡിആർഡി ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. കേരളത്തിന് അനുവദിച്ചിരിക്കുന്നത് 1657.58 കോടി രൂപയാണ്.

2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ പിഡിആർഡി ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ നൽകിയിട്ടുണ്ട്. ഇതിൽ 98,710 കോടി (83.33%) ഇതുവരെ കൈമാറിയിട്ടുണ്ട്. ആർട്ടിക്കിൾ 275 പ്രകാരം, 15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആർഡി ഗ്രാന്റ്.

ജനുവരി മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22 ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഗ്രാന്റിന്റെ ആകെ തുക ചുവടെ ചേർക്കുന്നു:

State-wise Post Devolution Revenue Deficit Grants Released

(Rs. in crore)

S.No.Name of StateAmount released in January 2022(10th installment)Total amount released in 2021-22
1Andhra Pradesh1438.0814380.83
2Assam531.335313.33
3Haryana11.00110.00
4Himachal Pradesh854.088540.83
5Karnataka135.921359.17
6Kerala1657.5816575.83
7Manipur210.332103.33
8Meghalaya106.581065.83
9Mizoram149.171491.67
10Nagaland379.753797.50
11Punjab840.088400.83
12Rajasthan823.178231.67
13Sikkim56.50565.00
14Tamil Nadu183.671836.67
15Tripura378.833788.33
16Uttarakhand647.676476.67
17West Bengal1467.2514672.50
 Total9871.0098710.00

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ കേന്ദ്രസംഘത്തെയാണ് നിയോഗിച്ചത്.

കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറി സുധീർ കുമാർ സക്‌സേനയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഐ.ബി ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഐ.ജിയുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ച്ചകളെ കുറിച്ച് കേന്ദ്രസംഘം വിലയിരുത്തും.

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ച് ജനുവരി 1,2,4 തീയതികളിൽ പഞ്ചാബ് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവാണ് പുറത്തു വന്നത്. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് തെളിവുകൾ പുറത്തുവിട്ടത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് കർഷകർ നൽകുന്ന വിശദീകരണം. സുരക്ഷാ സേനയിലുൾപ്പെട്ട ആരെങ്കിലും തങ്ങളോട് പറഞ്ഞിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നുവെന്നും പ്രധാനമന്ത്രിയെ വഴിയിൽ തടയുകയെന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും കർഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ന്യൂഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനവേളയില്‍ നേരിട്ട സുരക്ഷാ വീഴ്ചയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി സംഭവം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് രാഷ്ട്രപതി നേരത്തെ പ്രതികരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം പഞ്ചാബില്‍ കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി മടങ്ങുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയര്‍ സൂപ്രണ്ട് ഹര്‍മാന്‍ ഹാന്‍സിനെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം, സുരക്ഷാ വീഴ്തയെ കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാല്‍, സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും റാലിക്ക് ആളില്ലാതിരുന്നതു കൊണ്ടാണ് മോദിയുടെ പരിപാടി റദ്ദാക്കേണ്ടി വന്നതെന്നുമാണ് കോണ്‍ഗ്രസിന്റെയും പഞ്ചാബ് സര്‍ക്കാരിന്റെയും നിലപാട്.

ന്യൂഡൽഹി: ചൈനീസ് ഫോൺ കമ്പനിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. പ്രമുഖ സ്മാർട്ട്‌ഫോൺ നിർമതാക്കളായ ഷവോമി നടത്തിയ നികുതി വെട്ടിപ്പാണ് ഡിആർഐ കണ്ടെത്തിയത്. 653 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഷവോമി നടത്തിയത്.

2017 ഏപ്രിൽ ഒന്നിനും 2020 ജൂൺ 30 നും ഇടയിലാണ് ഷവോമി നികുതി വെട്ടിപ്പ് നടത്തിയത്. ഷവോമിയ്ക്ക് ഡിആർഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനി ഉത്പന്നങ്ങളുടെ വിലകുറച്ചു കാണിച്ച് ഷവോമി നികുതി വെട്ടിപ്പ് നടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കമ്പനിക്കെതിരെ ഡിആർഐ അന്വേഷണം നടത്തിയത്.

ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും ഡിആർഐ പരിശോധന നടത്തിയിരുന്നു. നിരവധി രേഖകളാണ് ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഷവോമിയാണ് ഇന്ത്യയിലേക്ക് എംഐ ബ്രാൻഡ് മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നത്. ഇവ നേരിട്ട് ഇറക്കുമതി ചെയ്യുകയോ ഘടകങ്ങൾ ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിൽ വെച്ച് കൂട്ടിയോജിപ്പിച്ച് സ്മാർട്ട്‌ഫോൺ ആക്കി മാറ്റുകയോ ആണ് ചെയ്തിരുന്നത്. 1962-ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 14, 2007ലെ കസ്റ്റംസ് വാലുവേഷൻ ചട്ടം എന്നിവ ഷവോമി ലംഘിച്ചുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഒമിക്രോണ്‍ ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് ഐസിഎംആറിന്റെ അനുമതി. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സും ഐ.സി.എം.ആറും ചേര്‍ന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കിറ്റ് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനായി രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം ശേഖരിച്ച് അതില്‍ ഒമിക്രോണ്‍ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് ഇത് ഉപയോഗിക്കുക. നിലവില്‍ എസ്.ജി.ടി.എഫ്, എസ്.ജി.എം.എ. എന്നീ ടെസ്റ്റുകളാണ് നടത്തുന്നത്. എന്നാല്‍ ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ച് ചേര്‍ത്ത് നടത്തുന്ന ടെസ്റ്റാണ് ഒമിഷുവര്‍. ഇത് നിലവില്‍ വരുന്നതോടെ ജനിതകശ്രേണീകരണം എന്ന ആ ഒരു ഘട്ടം ഒഴിവാക്കാനും ഫലം വേഗത്തില്‍ ലഭിക്കാനുമാകും.

ഒമിഷുവര്‍ ഉപയോഗിക്കുന്നതിനുള്ള സമയം 85 മിനിറ്റ് ആണ്. രോഗിയില്‍ നിന്നുള്ള സാംപിള്‍ ശേഖരണം, ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ തുടങ്ങി ഫലം വരാന്‍ ആകെ 130 മിനിറ്റ് വേണ്ടിവരും. ജനുവരി 12 മുതല്‍ വിപണിയില്‍ കിറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 രൂപയായിരിക്കും വിലയെന്നാണ് സൂചനകള്‍.

ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 60 ലധികം കടകള്‍ കത്തിനശിച്ചു. ആളപായമില്ല. തീ അണയ്ക്കാനായി പന്ത്രണ്ട് ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി.

ചെങ്കോട്ടയ്ക്ക് എതിര്‍വശത്തുള്ള ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും കൂിച്ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു.

ചെന്നൈ: ഒമിക്രോണ്‍ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ച നടക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ അറിയിച്ചു.

നാളെ രാത്രി 10 മണി മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവക്ക് രാത്രി പത്ത് മണിക്ക് ശേഷം വിലക്കുണ്ട്. സ്‌കൂളുകള്‍ അടക്കുന്ന സാഹചര്യത്തില്‍ 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം സജ്ജമാക്കും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ ലഭ്യമാകും. പെട്രോള്‍ പമ്പ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും.

വാളയാര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ യാത്രക്ക് കര്‍ശന നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തി. പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ കൈവശം വേണം. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരോടാണ് ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടുന്നത്.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ തീരെ ഇല്ലാത്തതുമായ രോഗികൾക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും കാൻസർ രോഗികൾക്കും ഹോം ഐസലേഷൻ അനുവദിക്കില്ല. ഏഴു ദിവസമാണ് കോവിഡ് രോഗികൾ ഐസൊലേഷനിൽ കഴിയേണ്ടത്. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ചും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികൾ ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാർട്ട് മാതൃക ഉൾപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരും ആയി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 534 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്യുകയും, മടങ്ങിപ്പോവുകയും ചെയ്തു.

ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെ പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു റോഡ് മാര്‍ഗം യാത്ര ആരംഭിച്ചത്. എന്നാല്‍, പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സംസ്ഥാനത്തെ യാത്രകളില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന പോലീസിന്റെ കൂടി ഉത്തരവാദിത്തമാണ്.

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്കിന്‌ ഡ്രഗ്‌സ് അതോറിറ്റി വിദഗ്ദ സമിതിയുടെ അനുമതി ലഭിച്ചു. കൊവിഷീല്‍ഡും കൊവാക്‌സിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നല്‍കുക,

കുത്തിവെപ്പിനേക്കാള്‍ നേസല്‍ വാക്‌സിനാണ് ഫലപ്രദമെന്നാണ് സൂചനകള്‍. ഒറ്റ ഡോസ് മതിയെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഭാരത് ബയോടെക്കും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും സംയുക്തമായി വികസിപ്പിച്ചതാണ് നേസല്‍ വാക്‌സിന്‍.