നാല് ഐ എസ് ഭീകരർ അറസ്റ്റിൽ; പിടിയിലായത് വിമാനത്താവളത്തിൽ നിന്നും

അഹമ്മദാബാദ്: നാല് ഐ എസ് ഭീകരർ അറസ്റ്റിൽ. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഭീകരർ അറസ്റ്റിലായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെല്ലാം ശ്രീലങ്കൻ സ്വദേശികളാണ്. ഇവരുടെ ചിത്രങ്ങൾ എടിഎസ് പുറത്തുവിട്ടു. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തിങ്കളാഴ്ച്ചയാണ് ഈ ഭീകരർ അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്തതായും പിന്നാലെ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഐപിഎൽ മത്സരത്തിനായി മൂന്ന് ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കുകയാണ്. ഇതിനിടെയാണ് ഐഎസ് ഭീകരരായ നാലുപേർ വിമാനത്താവളത്തിൽ നിന്ന് പിടിയിലാകുന്നത്.