ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് അതോറിറ്റി വിദഗ്ദ സമിതിയുടെ അനുമതി ലഭിച്ചു. കൊവിഷീല്‍ഡും കൊവാക്‌സിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നല്‍കുക,
കുത്തിവെപ്പിനേക്കാള്‍ നേസല്‍ വാക്‌സിനാണ് ഫലപ്രദമെന്നാണ് സൂചനകള്‍. ഒറ്റ ഡോസ് മതിയെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഭാരത് ബയോടെക്കും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും സംയുക്തമായി വികസിപ്പിച്ചതാണ് നേസല്‍ വാക്‌സിന്‍.

