ചാറ്റ് ലോക്ക്, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകൾ; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്ട്‌സ് ആപ്പ്

ഉപഭോക്താക്കളുടെ പ്രിയ മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്. പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാൻ വാട്ട്‌സ് ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ലിങ്ക് ചെയ്യുന്ന ഡിവൈസുകളിൽ ചാറ്റ് ലോക്ക് ചെയ്യുക, പുതിയ ചാനലുകൾ കണ്ടെത്താനുള്ള ഓപ്ഷൻ, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകൾ, ഹിഡൻ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകൾ, ഓട്ടോ പ്ലേ അനിമേറ്റഡ് ഇമേജസ് തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാകുന്ന അപ്‌ഡേറ്റ് പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ.

ചില ബീറ്റ ടെസ്റ്ററുകളിൽ ഇപ്പോൾ ഇവ ലഭ്യമാണ്. ലിങ്ക്ഡ് ഡിവൈസിൽ നിന്നും സ്വകാര്യ ചാറ്റുകളെ സംരക്ഷിച്ച് നിർത്താനാണ് ലോക്ക്ഡ് ചാറ്റ് ഓപ്ഷൻ. ഇവ ഓപ്പൺ ചെയ്യാൻ ഒരു രഹസ്യ കോഡ് സൃഷ്ടിക്കുകയും വേണം.

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഇനി ഒരു മിനിറ്റായി നീട്ടുന്നതാണ് അടുത്ത ഫീച്ചർ. വരുന്ന ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാക്കും.