ഡല്‍ഹി ചാന്ദ്‌നി ചൗക്കിലുണ്ടായ തീപ്പിടിത്തത്തില്‍ അറുപതോളം കടകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 60 ലധികം കടകള്‍ കത്തിനശിച്ചു. ആളപായമില്ല. തീ അണയ്ക്കാനായി പന്ത്രണ്ട് ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി.

ചെങ്കോട്ടയ്ക്ക് എതിര്‍വശത്തുള്ള ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും കൂിച്ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു.