International (Page 178)

ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി പ്രധാനമന്ത്രി. ജീവനക്കാരുടെ ക്ഷാമബത്ത സര്‍ക്കാര്‍ വര്‍ധിപ്പച്ചു. മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കി. 47 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നത്.

ക്ഷാമബത്ത് പുതുക്കിയത് ജൂലൈ മുതല്‍ പ്രബല്യത്തില്‍ വരും.ഇതോടെ 31 ശതമാനമായി കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത മരവിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് നല്‍കുകയായിരുന്നു.

ക്ഷാമബത്ത ജൂലൈ മുതല്‍ നല്‍കി തുടങ്ങിയത് നിരവധി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനമായത്.

ദിലീഷ് പോത്തന്റെ ‘ജോജി’ ക്ക് വീണ്ടും അംഗീകാരം. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വേഗാസ് രാജ്യാന്തര മേളയില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ ഫഹദ് ഫാസില്‍ സമൂഹമാധ്യമത്തിലൂടെ ഈ വാര്‍ത്ത പങ്ക് വെയ്ക്കുകയായിരുന്നു.

നേരത്തെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ നാടകമായ ‘മാക്ബത്തി’ന്റെ കഥയാണ് ജോജിയുടെ ഇതിവൃത്തം.ശ്യാം പുഷ്‌കരനാണ് രചന നിര്‍വ്വഹിച്ചത്.

google

മോസ്‌കോ: ഇന്റര്‍നെറ്റ് രാജാവായ ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി. റഷ്യയില്‍ നിന്നും
ഗൂഗിള്‍ ഉണ്ടാക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ ആ രാജ്യത്ത് തന്നെ പിഴയായി അടക്കണമെന്ന് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ചാണ് ഇത്തരമൊരു പിഴ എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തെ തുടര്‍ന്ന് നേരത്തെ വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യന്‍ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി വിധിച്ചിരുന്നു. ഈ പിഴയാണ് ഇപ്പോള്‍ ഗൂഗിളിന്റെ റഷ്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ എന്നാക്കി വിധിച്ചത്. ഈ തുക ഏകദേശം 240 ദശലക്ഷം ഡോളര്‍ വരും.

എന്നാല്‍ പിഴ കെട്ടുന്നത് സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുളള റഷ്യന്‍ ഭരണകൂടത്തിന്റെ നീക്കമാണിതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

സിറിയയില്‍ വീണ്ടും ഭീകരാക്രമണം. തെക്കന്‍ സിറിയയിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

900 അധികം അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന അല്‍-ടാന്‍ഫ് ക്യാമ്പിലേക്കാണ് ഭീകരര്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.എന്നാല്‍ ഈ ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇറാഖ്-സിറിയിന്‍ അതിര്‍ത്തിയില്‍ നിന്നാണ് ആക്രണമണം ഉണ്ടായത്. നിലവില്‍ അമേരിക്കന്‍ സൈനികര്‍ ഐഎസ്‌ഐഎസിന്റെ സിറിയന്‍ വിഭാഗമായ ഡായേഷ് എന്ന സംഘടനക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ക്കെതിരെ സിറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയാണ് അമേര്ക്കന്‍ സൈന്യം.

ഈ ആക്രമണത്തിന് തൊട്ട് മുമ്പ് ഡമാസ്‌കസില്‍ ഒരു സൈനിക ബസിന് നേരെ ആക്രമണം നടത്തിയിരുന്നു.ഈ ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തിന്റെ അടുത്ത് നിന്ന് മറ്റൊരു ബോംബു കൂടി കണ്ടെത്തിയിരുന്നു. എന്നാല്‍ സൈന്യം ഇത് നിര്‍വീര്യമാക്കിയിരുന്നു.സിറിയില്‍ 2011 ല്‍ ഭരണമാറ്റത്തിനായി ആരംഭിച്ച് പ്രക്ഷോഭണത്തിന്റെ തുടര്‍ക്കഥകളാണ് ഈ ആക്രമണങ്ങള്‍.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷൻ യജ്ഞത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനെ അന്താരാഷ്ട്ര അടിയന്തര ഉപയോഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനാ മേധാവി ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്‌സിനേഷൻ യജ്ഞത്തെയും പ്രശംസിച്ചത്. കോവാക്‌സിനെ എത്രയും വേഗം അടിയന്തര ഉപയോഗ പട്ടികയിലുൾപ്പെടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

കോവാക്‌സിന്റെ അന്താരാഷ്ട്ര അംഗീകാരം സംന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഈ മാസം 26 ന് കമ്പനിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. സെപ്തംബർ 27 ന് തങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഭാരത് ബയോടെക് കൂടുതൽ വിവരങ്ങൾ റോളിങ് അടിസ്ഥാനത്തിൽ സമർപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ നിലവിലെ വാക്‌സിനേഷൻ യജ്ഞത്തെക്കുറിച്ചും ഒരു ആഗോള പകർച്ചവ്യാധി ഉടമ്പടി (ഗ്ലോബൽ പാൻഡെമിക് എഗ്രിമെന്റ്) യുടെ ആവശ്യകതയെക്കുറിച്ചും ഇന്ത്യയുടെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തിയെന്ന് ടെഡ്രോസ് അദാനോം വ്യക്തമാക്കി. പുതിയ കാലത്തെ ഡിജിറ്റൽ ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, ആഗോള വാക്‌സിൻ വിഹിതം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ധനസഹായത്തിലൂടെ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സിഡ്നി:ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്ട്രേലിയയുടെ മുന്‍താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. താരത്തെ സിഡ്നിയിലെ വീട്ടില്‍ നിന്നാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ആസ്പദമായ സംഭവം കഴിഞ്ഞാഴ്ച്ചാണ് നടന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ന്യൂസൗത്ത് വെയ്ല്‍സ് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 51-കാരനായ താരത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

സ്ലേറ്റര്‍ ലഹരി മരുന്നിന്റെ അടിമയായിരുന്നു. ഇവര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ടിവി അവതാരകയായ ജോ സ്ലേറ്ററാണ് താരത്തിന്റെ ഭാര്യ. 2005 മുതല്‍ പ്രണത്തിലായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുകയായിരുന്നു. വിഷാദരോഗത്തില്‍ നിന്ന് താരത്തെ ജീവിതത്തേലിക്ക് തിരിച്ചുകൊണ്ടുവന്നത് ജോയാണ്. ഇരുവര്‍ക്കും മൂന്നു മക്കളുണ്ട്.

ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍ ഓസ്ട്രേലിയന്‍ ടീമിന്റെ നല്ലകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു. താരം 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയന്‍ ടീമിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. ടെസ്റില്‍ 5312 റണ്‍സും ഏകദിനത്തില്‍ 987 റണ്‍സുമാണ് സമ്പാദ്യം. എന്നാല്‍ കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കമന്റേറ്ററുടെ റോളില്‍ ക്രിക്കറ്റ് വേദികളില്‍ സജീവമായിരുന്നു.

ന്യൂയോര്‍ക്ക്: പന്നിയുടെ വൃക്ക മനുഷ്യശരീരത്തിലേക്ക് മാറ്റിവെച്ച് മറ്റൊരു ചരിത്രം കുറിച്ചിരിക്കുയാണ് ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയില്‍ ആണ് പന്നിയുടെ വൃക്ക മാറ്റിവെച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവര്‍ത്തനരഹിതമെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. വ്യക്തിയില്‍ നിന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുമ്പ് തന്നെ ഈ പരീക്ഷണത്തിന് അവരുടെ കുടുംബം സമ്മതം നല്‍കിയിരുന്നു.

ഇവിടെ വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയിരുന്നു. അതിനാല്‍ വൃക്കയെ സ്വീകര്‍ത്താവിന്റെ ശരീരം ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.സ്വീകര്‍ത്താവിന്റെ രക്തക്കുഴലുകളിലേക്ക് പുതിയ വൃക്ക ഘടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് ദിവസത്തോളം നിരീക്ഷണം നടത്തുകയും തുടര്‍ന്ന് മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തന ഫലങ്ങള്‍ വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

ശരീരത്തിനു പുറത്തേക്ക് വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ എടുത്താണ് പുതിയ വൃക്കയോട് ചേര്‍ത്തത്. ശേഷം വൃക്ക സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മൂത്രം ഉല്‍പാദിപ്പിച്ചെന്ന് എന്‍വൈയു ലാന്‍ഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് മോണ്ട്ഗോമെറി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ശുഭസൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവയവങ്ങളുടെ ഉറവിടമാണ് ജനിതകമാറ്റം വരുത്തിയ പന്നികള്‍ എന്നാണ് ഡോക്ടറിന്റെ അഭിപ്രായം. അതേസമയം, ഇതിനെതിരേ ചില ഡോക്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

6 മാസം സമയമാണ് പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ വളര്‍ച്ച കൈവരിക്കാന്‍ പന്നികള്‍ക്ക് വേണ്ടത്.ഇതിന് മുമ്പ് മനുഷ്യരില്‍ പന്നികളുടെ ഹൃദയവാല്‍വുകളും പ്രമേഹരോഗികള്‍ പന്നികളുടെ പാന്‍ക്രിയാസ് സെല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. പന്നിയുടെ ചര്‍മം പൊള്ളലേറ്റവര്‍ക്ക് താല്‍ക്കാലികമായി ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട്.

ദുബായ്: ടി20 ലോകകപ്പ് ചുടില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. എന്തിനാണ് ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിളിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് മൈക്കല്‍ പറയുന്നു. ഇതിന് മുമ്പും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മൈക്കല്‍ രംഗത്ത് വന്നിട്ടുണ്ട്.

‘ഇംഗ്ലണ്ടാണ് എന്നെ സംബന്ധിച്ചിടത്തോളം ഫേവറേറ്റുകള്‍.ഇന്ത്യക്ക് ടി20 ക്രിക്കറ്റില്‍ ഫേവറേറ്റുകള്‍ എന്ന വിശേഷണം നല്‍കുന്നതെന്തിനെന്ന് മനസിലാവുന്നില്ല. മാച്ചില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനുമാണ്. പാകിസ്താനെ ഞാന്‍ എഴുതിത്തള്ളില്ല. ന്യൂസീലന്‍ഡിനൊപ്പം ലോകോത്തര താരങ്ങളുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ കൃത്യമായ പദ്ധതിയുമായി വരുന്നവരാണവര്‍’-മൈക്കല്‍ വോണ്‍ പറഞ്ഞു.

‘ഓസ്ട്രേലിയക്ക് ഇത്തവണ വലിയ സാധ്യതകളുണ്ടെന്ന് കരുതുന്നില്ലെന്നും ടി20 ക്രിക്കറ്റില്‍ അവര്‍ വളരെ പ്രയാസപ്പെടുമെന്നും മൈക്കല്‍ പറഞ്ഞു. മികച്ച ഫോമിലാണ് ഗ്ലെന്‍ മാക്സ് വെല്‍. അതിനാല്‍ മികച്ച ടൂര്‍ണമെന്റാവും അവനെ കാത്തിരിക്കുന്നത്. എന്നാല്‍ ഓസീസിനെ സംബന്ധിച്ച് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചേക്കില്ല. ഇംഗ്ലണ്ട്,ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ സെമിയില്‍ കടക്കാനാണ് സാധ്യത. മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

എംഎസ് ധോണി ഉപദേഷ്ടാവായി എത്തുന്നതിന് പുറമെ യുവതാരനിരയും ഇന്ത്യന്‍ ടീമില്‍ ഉണ്ട്.
കൂടാതെ കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി, റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഇന്ത്യന്‍ ടീമിനെ മികച്ചതാക്കാന്‍ എത്തുന്നുണ്ട്.

ജറുസലേം: ഇന്ത്യയിലെയും ഇസ്രായേലിലെയും ജനസമൂഹങ്ങൾ തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജറുസലേമിൽ ഇന്ത്യൻ ജൂതസമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണൂറ് കൊല്ലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയ ബന്ധത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കൊച്ചിയിലെ ജൂതപാരമ്പര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധമാണ് നൂറ്റാണ്ടുകൾ നീണ്ട സാഹോദര്യത്തെ ഇടമുറിയാതെ നിർത്തുന്നത്. മാലിദ അനുഷ്ഠാനങ്ങളും മംഗളസൂത്രവും മെഹന്തിയും മുല്ലമാലകൾ കൊണ്ട് തോറകൾ അലങ്കരിക്കുന്നതും കൊച്ചിയിലെ ജൂതസമൂഹവുമെല്ലാം ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ഐക്യത്തിന്റെ അടയാളങ്ങളാണ്. ജറുസലേമുമായുള്ള ഇന്ത്യയുടെ ബന്ധം 800 വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സൂഫി സംന്യാസിമാരിൽ ഒരാളായ ബാബ ഫരീദ്, ജറുസലേമിലെ നഗര മതിലുകൾക്കുള്ളിലെ ഒരു ഗുഹയിൽ ധ്യാനിച്ചു. ഈ സ്ഥലം പിന്നീട് ഒരു ആരാധനാലയവും തീർത്ഥാടന കേന്ദ്രവുമായി മാറി. സിനഗോഗിൽ പ്രവേശിക്കുന്നതിനു മുമ്പ് ചെരിപ്പ് അഴിച്ചുവയ്ക്കുന്ന ഭാരതീയശൈലി ഇസ്രയേലി ജനത സ്വീകരിച്ചുവെന്നും ഓണം, ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങളൊക്കെ ഇസ്രയേലും ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തിന്റെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഇന്ത്യൻ ജൂതന്മാരുടെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജറുസലേമിലെ താൽപിയോട്ടിൽ, ഒന്നാം ലോകമഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ സൈനികരുടെ സ്മൃതികുടീരത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക പഠനം പുറത്തുവിട്ട് ഗവേഷകർ. സാർസ്‌കോവ്-2 വൈറസിനെതിരെ കുത്തിവെയ്ക്കുന്ന വാക്‌സിനുകളും കോവിഡ് രോഗബാധയും സമാനമായ കൊറോണ വൈറസുകൾക്കെതിരെ വിശാലമായ പ്രതിരോധം തീർക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നോർത്ത് വെസ്റ്റേൺ സർവകലാശാല ഫെയ്ൻബർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തി പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഭാവിയിലെ മഹാമാരികൾക്കെതിരെ ഫലപ്രദമായ സാർവത്രിക കോവിഡ് വൈറസ് വാക്‌സിൻ എന്ന സാധ്യതകളിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്.

മനുഷ്യരിൽ രോഗങ്ങൾ പരത്തുന്നത് മൂന്ന് കുടുംബങ്ങളിൽപ്പെട്ട കോവിഡ് വൈറസുകളാണ് ഗവേഷകർ പറയുന്നു. ഇതിൽ ആദ്യത്തേത് സാർസ്‌കോവ്-1, സാർസ്‌കോവ്-2 വകഭേദങ്ങൾ ഉൾപ്പെട്ട സാർബെകോവൈറസ് കുടുംബമാണ്. 2003 ലെ സാർസ് വ്യാപനത്തിനും 2019 ലെ കോവിഡ് മഹാമാരിക്കും കാരണമായത് ഈ രണ്ട് വൈറസ് വകഭേദങ്ങളാണ്. രണ്ടാമത്തെ കുടുംബം ജലദോഷപ്പനി പരത്തുന്ന എംബെകോവൈറസ്( ഒസി43 ) ആണ്. 2012 ൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) പരത്തുന്ന മെർബെകോവൈറസ് ആണ് മൂന്നാമത്തെ കൊറോണ വൈറസ് കുടുംബം. സാർസ് കോവ്-2 വൈറസിനെതിരെ വാക്‌സിൻ എടുത്തവരുടെ രക്തത്തിൽ സാർസ്‌കോവ്-1 നും ഒസി 43 യ്ക്കും എതിരെ പ്രവർത്തിക്കാൻ സാധിക്കുന്ന ആന്റിബോഡികളുടെ സാന്നിദ്ധ്യം ഗവേഷകർ കണ്ടെത്തി. സാർസ്‌കോവ്-1 വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത എലികൾക്ക് സാർസ്‌കോവ്-2നെതിരായി സംരക്ഷണം ലഭിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൊറോണ വൈറസ് ബാധിതരായവർക്ക് മറ്റ് കൊറോണ വൈറസ് കുടുംബങ്ങൾ മൂലമുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ സംരക്ഷണം ലഭിക്കുന്നതായി ഗവേഷണത്തിൽ തെളിഞ്ഞുവെന്നും ഗവേഷകർ വ്യക്തമാക്കി.

കോവിഡ്-19 വാക്‌സിൻ എടുത്ത എലികളെ ജലദോഷ പനി പരത്തുന്ന എച്ച്‌സിഒവി-ഒസി43 കൊറോണ വൈറസിന് വിധേയരാക്കിയപ്പോൾ ഭാഗികമായ സംരക്ഷണം മാത്രമേ അവർക്ക് ലഭിച്ചുള്ളൂവെന്നും ഗവേഷകർ കണ്ടെത്തി. സാർസ് കോവ്-1, സാർസ്‌കോവ്-2 വൈറസുകൾ തമ്മിലുള്ള ജനിതകപരമായ സാദൃശ്യം സാർബെകോവൈറസും എംബെകോവൈറസും തമ്മിൽ ഇല്ലാത്തത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. കൊറോണ വൈറസുകൾ 70 ശതമാനത്തിലധികം സമാനതകൾ ഉള്ളവരായിരിക്കുമ്പോൾ ലഭിക്കുന്ന അത്ര ശക്തമായ സംരക്ഷണം വ്യത്യസ്ത കുടുംബത്തിൽപ്പെട്ട കൊറോണ വൈറസിനെതിരെ വാക്‌സിനുകൾ നൽകിയേക്കില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.