ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ ഫേവറേറ്റുകള്‍ എന്ന് പറയുന്നത് എന്തിന്; മൈക്കല്‍ വോണ്‍

ദുബായ്: ടി20 ലോകകപ്പ് ചുടില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. എന്തിനാണ് ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിളിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് മൈക്കല്‍ പറയുന്നു. ഇതിന് മുമ്പും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മൈക്കല്‍ രംഗത്ത് വന്നിട്ടുണ്ട്.

‘ഇംഗ്ലണ്ടാണ് എന്നെ സംബന്ധിച്ചിടത്തോളം ഫേവറേറ്റുകള്‍.ഇന്ത്യക്ക് ടി20 ക്രിക്കറ്റില്‍ ഫേവറേറ്റുകള്‍ എന്ന വിശേഷണം നല്‍കുന്നതെന്തിനെന്ന് മനസിലാവുന്നില്ല. മാച്ചില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനുമാണ്. പാകിസ്താനെ ഞാന്‍ എഴുതിത്തള്ളില്ല. ന്യൂസീലന്‍ഡിനൊപ്പം ലോകോത്തര താരങ്ങളുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ കൃത്യമായ പദ്ധതിയുമായി വരുന്നവരാണവര്‍’-മൈക്കല്‍ വോണ്‍ പറഞ്ഞു.

‘ഓസ്ട്രേലിയക്ക് ഇത്തവണ വലിയ സാധ്യതകളുണ്ടെന്ന് കരുതുന്നില്ലെന്നും ടി20 ക്രിക്കറ്റില്‍ അവര്‍ വളരെ പ്രയാസപ്പെടുമെന്നും മൈക്കല്‍ പറഞ്ഞു. മികച്ച ഫോമിലാണ് ഗ്ലെന്‍ മാക്സ് വെല്‍. അതിനാല്‍ മികച്ച ടൂര്‍ണമെന്റാവും അവനെ കാത്തിരിക്കുന്നത്. എന്നാല്‍ ഓസീസിനെ സംബന്ധിച്ച് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചേക്കില്ല. ഇംഗ്ലണ്ട്,ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ സെമിയില്‍ കടക്കാനാണ് സാധ്യത. മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

എംഎസ് ധോണി ഉപദേഷ്ടാവായി എത്തുന്നതിന് പുറമെ യുവതാരനിരയും ഇന്ത്യന്‍ ടീമില്‍ ഉണ്ട്.
കൂടാതെ കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി, റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഇന്ത്യന്‍ ടീമിനെ മികച്ചതാക്കാന്‍ എത്തുന്നുണ്ട്.