സിറിയയില്‍ വീണ്ടും ഭീകരാക്രമണം. തെക്കന്‍ സിറിയയിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
900 അധികം അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന അല്‍-ടാന്‍ഫ് ക്യാമ്പിലേക്കാണ് ഭീകരര്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.എന്നാല്‍ ഈ ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇറാഖ്-സിറിയിന്‍ അതിര്‍ത്തിയില്‍ നിന്നാണ് ആക്രണമണം ഉണ്ടായത്. നിലവില്‍ അമേരിക്കന്‍ സൈനികര്‍ ഐഎസ്‌ഐഎസിന്റെ സിറിയന്‍ വിഭാഗമായ ഡായേഷ് എന്ന സംഘടനക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ക്കെതിരെ സിറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയാണ് അമേര്ക്കന്‍ സൈന്യം.
ഈ ആക്രമണത്തിന് തൊട്ട് മുമ്പ് ഡമാസ്‌കസില്‍ ഒരു സൈനിക ബസിന് നേരെ ആക്രമണം നടത്തിയിരുന്നു.ഈ ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തിന്റെ അടുത്ത് നിന്ന് മറ്റൊരു ബോംബു കൂടി കണ്ടെത്തിയിരുന്നു. എന്നാല്‍ സൈന്യം ഇത് നിര്‍വീര്യമാക്കിയിരുന്നു.സിറിയില്‍ 2011 ല്‍ ഭരണമാറ്റത്തിനായി ആരംഭിച്ച് പ്രക്ഷോഭണത്തിന്റെ തുടര്‍ക്കഥകളാണ് ഈ ആക്രമണങ്ങള്‍.

