ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി പ്രധാനമന്ത്രി. ജീവനക്കാരുടെ ക്ഷാമബത്ത സര്‍ക്കാര്‍ വര്‍ധിപ്പച്ചു. മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കി. 47 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നത്.
ക്ഷാമബത്ത് പുതുക്കിയത് ജൂലൈ മുതല്‍ പ്രബല്യത്തില്‍ വരും.ഇതോടെ 31 ശതമാനമായി കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത മരവിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് നല്‍കുകയായിരുന്നു.
ക്ഷാമബത്ത ജൂലൈ മുതല്‍ നല്‍കി തുടങ്ങിയത് നിരവധി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനമായത്.

