ദിലീഷ് പോത്തന്റെ ‘ജോജി’ ക്ക് വീണ്ടും അംഗീകാരം. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വേഗാസ് രാജ്യാന്തര മേളയില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ ഫഹദ് ഫാസില്‍ സമൂഹമാധ്യമത്തിലൂടെ ഈ വാര്‍ത്ത പങ്ക് വെയ്ക്കുകയായിരുന്നു.
നേരത്തെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.
ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ നാടകമായ ‘മാക്ബത്തി’ന്റെ കഥയാണ് ജോജിയുടെ ഇതിവൃത്തം.ശ്യാം പുഷ്‌കരനാണ് രചന നിര്‍വ്വഹിച്ചത്.

