Technology (Page 59)

മൂണ്‍ലൈറ്റിംഗ് അഥവാ ഒരേ സമയം ഇരുകമ്ബനികളില്‍ ജോലി ചെയ്യുന്ന ഇരട്ടത്തൊഴില്‍ സമ്ബ്രദായം അനുവദിക്കില്ലെന്ന് ജീവനക്കാര്‍ക്ക് വിപ്രോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരട്ടത്തൊഴില്‍ ചെയ്തതിന് മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചിട്ടുണ്ട്.

ഇരട്ടത്തൊഴില്‍ കമ്ബനിയുടെ ചട്ടങ്ങള്‍ക്ക് വിപരീതമാണെന്ന് ഇതിനോടകം വിപ്രോ ജീവനക്കാരെ അറിയിച്ചിരുന്നു. ഒരുമാസത്തോളം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിനുശേഷമാണ് ഇരട്ടത്തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുള്ളത്. ഒരേ സമയം ഇരുകമ്ബനികളില്‍ ജോലി ചെയ്യുമ്‌ബോള്‍ ഡാറ്റ ചോര്‍ച്ച, സുരക്ഷാ വീഴ്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് വിപ്രോയുടെ നീക്കം.

വിപ്രോയ്ക്ക് പുറമേ, ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂണ്‍ലൈറ്റിംഗ് അനുവദനീയമല്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് ഇമെയില്‍ മുഖാന്തരം മുന്നറിയിപ്പ് നല്‍കിയത്.

ന്യൂയോര്‍ക്ക്: ടെലഗ്രാമിലെ പല ഫീച്ചേര്‍സും കുഴപ്പം പിടിച്ചതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ സിനിമകള്‍ നിയമവിരുദ്ധമായി ഷെയര്‍ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡള്‍ട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമില്‍ ഉണ്ട്. ഇത് കണ്ട് പിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആമസോണ്‍ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എച്ച്ഡി പ്രിന്റുകളായി ഗ്രൂപ്പുകളിലെത്തും. പൈറസി ഗ്രൂപ്പുകള്‍ റീമൂവ് ചെയ്താലും ബാക്ക് അപ്പ് ഗ്രൂപ്പുകള്‍ ആക്ടീവ് ആയിരിക്കും. ഇതൊക്കെ ഡൗണ്‍ലോഡ് ചെയ്യാനും ഗ്രൂപ്പുകളില്‍ മെമ്ബര്‍ ആകണമെന്ന നിര്‍ബന്ധവും ഇല്ല.

വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സംഭാഷണങ്ങള്‍ക്കും ചൈല്‍ഡ് പോണോഗ്രഫിയും ലൈംഗിക പീഡന വിഷയങ്ങളും തടയാനുള്ള സംവിധാനങ്ങള്‍ ഇല്ല. അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുമുണ്ട്. ചൈല്‍ഡ് പോണോഗ്രഫി വീഡിയോകള്‍ നേരിട്ട് വരുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ അതിനുള്ള മാര്‍ഗവും ഇതിന് പിന്നിലുള്ളവര്‍ക്ക് അറിയാം. ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്.

ഫോണ്‍ നമ്ബര്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനും യൂസര്‍ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സ്വകാര്യത നല്‍കുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഇവരുടെ ആയുധം. ഇത്തരം ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്ത് ആ ഫോള്‍ഡറിന്റേയോ ഫയലിന്റേയോ ലിങ്കുകള്‍ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഷെയര്‍ ചെയ്യപ്പെടും. ഇത് വിറ്റ് കാശാക്കുന്നവരും കുറവല്ല എന്നാണ് സൂചന. മാല്‍വെയര്‍ ഉള്‍പ്പെടെയുള്ള ഈ ലിങ്കുകള്‍ മറിച്ചുവില്‍ക്കുന്നവരുമുണ്ട്.

2.5 ദശലക്ഷം യുഎസ് ഡോളര്‍ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ നിക്ഷേപിച്ച് ഗൂഗിള്‍. സാം കറി എന്ന ഹാക്കര്‍ക്കാണ് ഏകദേശം 2 കോടി ലഭിച്ചത്. ഹാക്കര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ മാസമാണ് ഇങ്ങനൊരു അബദ്ധം ഗൂഗിളിന് സംഭവിച്ചത്. തനിക്ക് ഇത്രയധികം പ്രതിഫലം നല്‍കിയത് എന്തുകൊണ്ടാണെന്ന് ഹാക്കര്‍ക്ക് അറിയില്ല എന്നതാണ് കൗതുകകരമായ വസ്തുത.

സാം കറി ഗൂഗിളുമായി ബന്ധപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് പോലും അന്വേഷിച്ചു. എന്നാല്‍ പണം വീണ്ടെടുക്കാന്‍ ഗൂഗിള്‍ ശ്രമിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. ഇയാള്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് പരിശോധിച്ചാല്‍ ഓഗസ്റ്റില്‍ ഗൂഗിള്‍ 250,000 ഡോളര്‍ ഏകദേശം 2 കോടി രൂപ) നല്‍കിയതായി കാണാം. കൂടാതെ Google-നെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നും ഇത് തിരികെ വേണ്ടെങ്കില്‍ കുഴപ്പമില്ലെന്നും സാം കറി ട്വീറ്റ് ചെയ്തു. മാനുഷിക പിഴവാണ് കാരണമെന്ന് ഗൂഗിള്‍ സമ്മതിച്ചതായി എന്‍പിആര്‍ സ്റ്റോറി പറയുന്നു.

വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോര്‍ട്ട് ആവശ്യമാണ് .അല്ലെങ്കില്‍ പുതിയ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോര്‍ട്ട് ആവശ്യമാണ്.

എന്നാല്‍, ഇത്തരത്തില്‍ അപ്‌ഡേറ്റ് ആകാത്ത പഴയ ആന്‍ഡ്രോയിഡ് കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വാട്‌സ്ആപ്പ് സേവനങ്ങള്‍ പതുക്കെ നിര്‍ത്തലാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ ഇവിടെ കൊടുത്തിരിക്കുന്ന വാട്‌സ്ആപ്പ് ഐ ഓ എസ് കൂടാതെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെ ആപ്പിളിന്റെ ഐ ഓ എസ് 10 കൂടാതെ ഐ ഓ എസ് 11 എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു.

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ പുതിയ ഐ ഓ എസ് 12 അല്ലെങ്കില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. എന്നാല്‍, മാത്രമേ വാട്‌സ്ആപ്പ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു. ആപ്പിളിന്റെ ഐഫോണ്‍ 5 കൂടാതെ ആപ്പിളിന്റെ ഐഫോണ്‍ 5 എസ് എന്നി ഫോണുകളില്‍ ആണ് ഇത് ബാധിക്കുന്നത്.

ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് കൂടുതല്‍ അക്രമാസക്തമായ വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍. അക്രമ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്നും തീവ്രവാദത്തെ തടയുമെന്നും യൂട്യൂബ് പറഞ്ഞു. ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും അത് നീക്കം ചെയ്യുമെന്ന് കമ്ബനി വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങള്‍ യൂട്യൂബ് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും യു.എസ് ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വിഡിയോകള്‍ ഇപ്പോഴുമുണ്ട്.

ടെക് ട്രാന്‍സ്‌പെരന്‍സി പ്രോജക്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 435 അക്രമ അനുകൂല വിഡിയോകള്‍ യൂട്യൂബില്‍ ഉണ്ട്. അതില്‍ 85 എണ്ണം ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം പോസ്റ്റ് ചെയ്തവയാണ്. അക്രമത്തിന് പരിശീലനം നല്‍കുന്ന വിഡിയോകള്‍ വരെ അതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങളുടെ നയങ്ങള്‍ മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് യൂട്യൂബ് വക്താവ് ജാക്ക് മലോന്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ എങ്ങനെ കണ്ടെത്താം എന്ന് മനസ്സിലാക്കാന്‍ യുവാക്കള്‍ക്കായി മാധ്യമ സാക്ഷരതാ ക്യാമ്ബയിന്‍ സംഘടിപ്പിക്കുമെന്നും യൂട്യൂബ് പറഞ്ഞു. അക്രമം തടയാനും കണ്ടെത്താനും തങ്ങളുടെ മെഷീന്‍ ലേണിങ്, എ.ഐ ടൂളുകള്‍ കുറഞ്ഞ വിലയില്‍ സ്‌കൂളുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും നല്‍കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. മിഡില്‍ബെറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മെറ്റായും അറിയിച്ചു.

വാട്‌സ്ആപ്പിന്റെ ആദ്യ നിര്‍മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും പുറത്തിറങ്ങാനിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ഗ്രീസില്‍ വെച്ച് ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ (നാഷണ്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം പറയുന്നത്. നമ്മുടെ ബഹുമുഖ ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ വാട്ട്‌സ്ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് പറയുന്ന കഥയാണ് നയ്ജ ഒഡീസി’. ബന്ധങ്ങള്‍, വ്യക്തിത്വം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയില്‍ വഴിക്കാട്ടുന്നതിന്, ഏറ്റവും പ്രധാനപ്പെട്ടവരുമായി നിങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിങ്ങളെ വാട്‌സാപ്പ് പ്രാപ്തമാക്കുന്നുണ്ട്’- കമ്പനി വക്താവ് പറഞ്ഞു.

അതേസമയം, ഒരു സോഷ്യല്‍ മെസേജിങ് പ്ലാറ്റ് ഫോം ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നത് ഇതാദ്യമാണ്.

ഉപയോക്താക്കള്‍ക്ക് ഇനി ഓണ്‍ലൈനില്‍ ഉണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയത്.

ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമിന്റെ ചുരുക്കം ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപയോക്താക്കളിലേക്കും പുതിയ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.22.20.9 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൈവസി സെക്ഷന്‍ എടുത്തതിനു ശേഷം Last seen and Online ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവയില്‍ Same as Last seen ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ലാസ്റ്റ് സീന്‍ കാണാന്‍ കഴിയുന്നവര്‍ക്കെല്ലാം ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. അതേസമയം, ആരും കാണാതിരിക്കാന്‍ Nobody ഓപ്ഷന്‍ തിരഞ്ഞെടുത്തതിനു ശേഷം Same as Last seen കൊടുത്താല്‍ മതിയാകും.

ആപ്പിള്‍ ഇങ്കിന്റെ മൊബൈല്‍ പേയ്‌മെന്റ് സേവനമായ ”ആപ്പിള്‍ പേ” അടുത്ത മാസത്തോടെ കുവൈറ്റില്‍ ആരംഭിക്കും. കുവൈറ്റിലെ ആപ്പിള്‍ പേ സേവനത്തിന്റെ ആപ്പ് ഉടന്‍ സജീവമാക്കാന്‍ ധനകാര്യ മന്ത്രാലയവുമായി ആപ്പിള്‍ ധാരണയിലെത്തിയതായി അധികൃതര്‍ അറിയിച്ചു. അടുത്ത ഒക്ടോബറില്‍ ഉപഭോക്താക്കള്‍ക്കായി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പ്രാദേശിക ബാങ്കുകള്‍ ഇതിനകം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ആപ്പിള്‍ പേ’ സേവനം ഉപഭോക്താക്കള്‍ക്ക് ‘ഐഫോണ്‍’ വഴിയും സ്മാര്‍ട്ട് വാച്ച് വഴിയും പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നു.

ഒരു പേയ്‌മെന്റ് കാര്‍ഡ് ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍, വിവിധ പര്‍ച്ചേസ് ചാനലുകള്‍ വഴിയുള്ള സാമ്ബത്തിക പേയ്‌മെന്റുകള്‍ ഈ സേവനത്തിന്റെ ഉപയോഗം വഴി സുഗമമാക്കുകയും ലളിതമാകുകയും ചെയ്യുന്നു.

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനം ഓഹരി ഉടമകള്‍ അംഗീകരിച്ചു. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുക. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ തീരുമാനം വോട്ടെടുപ്പിനായി വന്നപ്പോഴാണ് ഓഹരി ഉടമകള്‍ തീരുമാനത്തിന് പിന്തുണ അറിയിച്ചത്. മസ്‌കിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്. ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുക്കുന്നതിനായുള്ള മസ്‌കിന്റെ ഈ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങുന്നതില്‍ ആദ്യഘട്ടത്തില്‍ ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി പൂര്‍ണമായ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുന്നതുമായിരുന്നു ആ നിയന്ത്രണം.

തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറുകയുമുണ്ടായി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ശേഷം ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താല്‍പര്യം മസ്‌ക് പ്രകടിപ്പിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: വാട്‌സ്ആപ്, ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും തികച്ചും സൗജന്യ കോളുകള്‍ ചെയ്യാന്‍ കഴിയുന്ന മറ്റ് ആപുകളും പണം ഈടാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ ഉടന്‍ ഈ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കും. മുഴുവന്‍ വ്യവസായത്തിനും ‘ഒരേ സേവനം, ഒരേ നിയമങ്ങള്‍’ എന്ന തത്വം പരിഗണിക്കാന്‍ ടെലികോം ഓപറേറ്റര്‍മാരില്‍ നിന്നും സേവന ദാതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ട്.

ഇത്തരമൊരു നിയമം ഒടുവില്‍ പാസാക്കുകയാണെങ്കില്‍, ഗൂഗിള്‍ ഡ്യുവോ, വാട്‌സ്ആപ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് മെസന്‍ജര്‍, സിഗ്‌നല്‍, ടെലിഗ്രാം തുടങ്ങിയ സൗജന്യ ടെക്സ്റ്റിംഗ്, കോളിംഗ് സേവനങ്ങളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ സേവനങ്ങള്‍ക്കായി പണം നല്‍കേണ്ടിവരും. ഇന്റര്‍നെറ്റിലെ എല്ലാം ഡാറ്റാ പാകുകളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഈ സേവനങ്ങളില്‍ നിരക്കുകള്‍ എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണം.