വാട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് ഇനി സ്വയം തീരുമാനിക്കാം

ഉപയോക്താക്കള്‍ക്ക് ഇനി ഓണ്‍ലൈനില്‍ ഉണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയത്.

ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമിന്റെ ചുരുക്കം ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപയോക്താക്കളിലേക്കും പുതിയ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.22.20.9 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൈവസി സെക്ഷന്‍ എടുത്തതിനു ശേഷം Last seen and Online ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവയില്‍ Same as Last seen ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ലാസ്റ്റ് സീന്‍ കാണാന്‍ കഴിയുന്നവര്‍ക്കെല്ലാം ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. അതേസമയം, ആരും കാണാതിരിക്കാന്‍ Nobody ഓപ്ഷന്‍ തിരഞ്ഞെടുത്തതിനു ശേഷം Same as Last seen കൊടുത്താല്‍ മതിയാകും.