വാട്‌സ്ആപ്പില്‍ അടക്കം ഇനി സൗജന്യ കോള്‍ സൗകര്യം ഉണ്ടാവില്ലേ?

ന്യൂഡല്‍ഹി: വാട്‌സ്ആപ്, ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും തികച്ചും സൗജന്യ കോളുകള്‍ ചെയ്യാന്‍ കഴിയുന്ന മറ്റ് ആപുകളും പണം ഈടാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ ഉടന്‍ ഈ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കും. മുഴുവന്‍ വ്യവസായത്തിനും ‘ഒരേ സേവനം, ഒരേ നിയമങ്ങള്‍’ എന്ന തത്വം പരിഗണിക്കാന്‍ ടെലികോം ഓപറേറ്റര്‍മാരില്‍ നിന്നും സേവന ദാതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ട്.

ഇത്തരമൊരു നിയമം ഒടുവില്‍ പാസാക്കുകയാണെങ്കില്‍, ഗൂഗിള്‍ ഡ്യുവോ, വാട്‌സ്ആപ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് മെസന്‍ജര്‍, സിഗ്‌നല്‍, ടെലിഗ്രാം തുടങ്ങിയ സൗജന്യ ടെക്സ്റ്റിംഗ്, കോളിംഗ് സേവനങ്ങളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ സേവനങ്ങള്‍ക്കായി പണം നല്‍കേണ്ടിവരും. ഇന്റര്‍നെറ്റിലെ എല്ലാം ഡാറ്റാ പാകുകളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഈ സേവനങ്ങളില്‍ നിരക്കുകള്‍ എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണം.