ടെലഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധക്ക്‌!

ന്യൂയോര്‍ക്ക്: ടെലഗ്രാമിലെ പല ഫീച്ചേര്‍സും കുഴപ്പം പിടിച്ചതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ സിനിമകള്‍ നിയമവിരുദ്ധമായി ഷെയര്‍ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡള്‍ട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമില്‍ ഉണ്ട്. ഇത് കണ്ട് പിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആമസോണ്‍ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എച്ച്ഡി പ്രിന്റുകളായി ഗ്രൂപ്പുകളിലെത്തും. പൈറസി ഗ്രൂപ്പുകള്‍ റീമൂവ് ചെയ്താലും ബാക്ക് അപ്പ് ഗ്രൂപ്പുകള്‍ ആക്ടീവ് ആയിരിക്കും. ഇതൊക്കെ ഡൗണ്‍ലോഡ് ചെയ്യാനും ഗ്രൂപ്പുകളില്‍ മെമ്ബര്‍ ആകണമെന്ന നിര്‍ബന്ധവും ഇല്ല.

വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സംഭാഷണങ്ങള്‍ക്കും ചൈല്‍ഡ് പോണോഗ്രഫിയും ലൈംഗിക പീഡന വിഷയങ്ങളും തടയാനുള്ള സംവിധാനങ്ങള്‍ ഇല്ല. അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുമുണ്ട്. ചൈല്‍ഡ് പോണോഗ്രഫി വീഡിയോകള്‍ നേരിട്ട് വരുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ അതിനുള്ള മാര്‍ഗവും ഇതിന് പിന്നിലുള്ളവര്‍ക്ക് അറിയാം. ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്.

ഫോണ്‍ നമ്ബര്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനും യൂസര്‍ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സ്വകാര്യത നല്‍കുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഇവരുടെ ആയുധം. ഇത്തരം ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്ത് ആ ഫോള്‍ഡറിന്റേയോ ഫയലിന്റേയോ ലിങ്കുകള്‍ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഷെയര്‍ ചെയ്യപ്പെടും. ഇത് വിറ്റ് കാശാക്കുന്നവരും കുറവല്ല എന്നാണ് സൂചന. മാല്‍വെയര്‍ ഉള്‍പ്പെടെയുള്ള ഈ ലിങ്കുകള്‍ മറിച്ചുവില്‍ക്കുന്നവരുമുണ്ട്.