മെസേജ് കണ്ടതായി മറ്റൊരാളെ അറിയിക്കാതെ ഇൻസ്റ്റാഗ്രാമിൽ ഡയറക്റ്റ് മെസ്സേജുകൾ വായിക്കാം. ഇതിനുള്ള വഴി ഇൻസ്റ്റഗ്രാം ഒരുക്കിയിട്ടുണ്ട്. ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ സംവിധാനം ഉപയോഗിക്കാം.
ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം ‘സീൻ’ കാണില്ല. പക്ഷേ വീണ്ടും ഇന്റർനെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോൾ സീൻ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലിൽ ടാപ് ചെയ്യണം. പ്രൈവസി ആൻഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷൻ ഓണാക്കണം.
സീൻ ഐക്കൺ ട്രിഗർ ചെയ്യാതെ തന്നെ ഡിഎം വായിക്കാൻ റെസ്ട്രിക്റ്റ് ഫീച്ചറും സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈൽ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക. ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോൾഡറിലേക്കു മാറ്റപ്പെടും. ഇത് ഓൺലൈൻ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകയും ഡിഎം വായിക്കുകയും ചെയ്യുകയും ചെയ്യാം.

