സ്ഥിരീകരണമില്ലാത്ത വ്യാജമായ സന്ദേശങ്ങള് പങ്കുവച്ചാല് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടും ബാന് ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ട്. കമ്ബനിയുടെ സേവന നിബന്ധനകള് പാലിക്കാതിരുന്നാലാണ് ഇത്തരം നടപടിയുണ്ടാകുക. അക്കൗണ്ട് ബാന് ചെയ്യപ്പെടുന്നത് ഒഴിവാക്കാന് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
സന്ദേശങ്ങള് ഫോര്വേര്ഡ് ചെയ്യുന്നതിന് മുന്പ് ചിന്തിക്കുക
നിങ്ങള്ക്ക് ലഭിച്ച സന്ദേശം ശരിയാണെന്ന് നിങ്ങള്ക്ക് ഉറപ്പില്ലെങ്കില്, സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് നിങ്ങള്ക്ക് ഉറപ്പില്ലെങ്കില്, അത് ഫോര്വേഡ് ചെയ്യുന്നത് ഒഴിവാക്കുക. സന്ദേശത്തിന് മുകളില് ‘പലതവണ ഫോര്വേഡ് ചെയ്തു’ എന്ന ടാഗ് ഉണ്ടെങ്കില്, ഇത് നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും ഫോര്വേഡ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ബ്രോഡ്കാസ്റ്റിങ് രീതി അമിതമായി ഉപയോഗിക്കരുത്
നിങ്ങളുടെ മൊബൈല് നമ്ബര് സേവ് ചെയ്തവര്ക്ക് മാത്രമായിരിക്കും ബ്രോഡ്കാസ്റ്റ് വഴി അയക്കുന്ന സന്ദേശങ്ങള് ലഭ്യമാകുക. നിങ്ങള് തുടര്ച്ചയായി ബ്രോഡ്കാസ്റ്റ് സംവിധാനം വഴി സന്ദേശങ്ങള് അയച്ചാല് ഉപയോക്താക്കള് റിപ്പോര്ട്ട് ചെയ്യാനുള്ള സാധ്യത നിലനില്ക്കുന്നു.
ഗ്രൂപ്പിലേക്ക് ചേര്ക്കുമ്പോള് അനുവാദം വാങ്ങുക
നിങ്ങള് ഒരാളെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്ക്കുകയാണെങ്കില് അയാളുടെ അനുവാദം ആദ്യം വാങ്ങുക. ഗ്രൂപ്പിലേക്ക് ചേര്ത്തതിന് പിന്നാലെ തന്നെ ഒരാള് ലീവ് ചെയ്യുകയാണെങ്കില് വീണ്ടും ചേര്ക്കാതിരിക്കുക. സന്ദേശമയക്കുന്നത് നിര്ത്താന് ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാല്, അവരെ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില് നിന്ന് നീക്കം ചെയ്ത് അവര്ക്ക് സന്ദേശമയയ്ക്കുന്നത് നിര്ത്തുക.
വാട്ട്സ്ആപ്പിന്റെ നിബന്ധനകള് പാലിക്കുക
വാട്ട്സ്ആപ്പിന്റെ സേവന നിബന്ധനകള് നിയമവിരുദ്ധമായ, അപകീര്ത്തികരമായ, ഭീഷണിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന, അല്ലെങ്കില് വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളെ പൂര്ണമായും നിരോധിക്കുന്നു.
അക്കൗണ്ട് അബദ്ധത്തില് നിരോധിച്ചാലെന്ത് ചെയ്യണമെന്ന് നോക്കാം…
ഒന്നുകില് നിങ്ങള് വാട്ട്സ്ആപ്പിലേക്ക് ഇമെയില് ചെയ്യണം അല്ലെങ്കില് വാട്ട്സ് ആപ്പില് ഒരു റിവ്യൂനായി അഭ്യര്ത്ഥിക്കേണ്ടതുണ്ട്. റിവ്യൂ അഭ്യര്ത്ഥന ഓപ്ഷന് തിരഞ്ഞെടുക്കുകയാണെങ്കില്, നിങ്ങള്ക്ക് ഒരു ആറക്ക ഒടിപി ലഭിക്കും. ഒടിപി നല്കി കഴിഞ്ഞാല് റിവ്യു സബ്മിറ്റ് ചെയ്യാന് സാധിക്കും. വാട്ട്സ്ആപ്പ് പരിശോധിച്ചതിന് ശേഷം പിന്നീട് അറിയിക്കും.

