പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്ലസ് വൺ സീറ്റ് വിഷയമുയർത്തിയായിരുന്നു പ്രതിഷേധം.

മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയമുയർത്തിയാണ് പ്രതിഷേധം നടന്നത്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലാണ് പ്രതിഷേധിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തൊഴിലാളി- യുവജന- വിദ്യാർത്ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്. ഇതിനിടെയായിരുന്നു പ്രതിഷേധവും അറസ്റ്റും.