Technology (Page 39)

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള വനിതയായി മാറിയിരിക്കുകയാണ് പോപ് ഗായികയായ സെലീന ഗോമസ്. 400 ദശലക്ഷം പേരാണ് ഈ 30കാരിക്ക് ഫോളോവേഴ്സായുള്ളത്. ഇതോടെ സെലീന ഗോമസ് മറികടന്നത് ഇന്‍സ്റ്റയിലെ താരമായ കൈലി ജെന്നറിനെയാണ്.

മാര്‍ച്ച് 18നാണ് ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിച്ചുകൊണ്ട് സെലീന ഗോമസ് നേട്ടം കൈവരിച്ചത്. നേരത്തെ, ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാമിലെ വനിതാ താരം കൈലി ജെന്നറായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ജെന്നറിനെ മറികടന്ന് ഗോമസ് ഒന്നാമതെത്തി. ഒടുവിലിപ്പോള്‍ 400 ദശലക്ഷം ഫോളോവേഴ്സിനെ ലഭിക്കുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സെലീന ഗോമസ്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും പോപ് ഗായിക സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയിസ് നോട്ടുകള്‍ സ്റ്റാറ്റസായി പങ്കിടാനുള്ള ഫീച്ചര്‍ കഴിഞ്ഞ മാസം വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് വോയിസ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാനും, പങ്കിടാനും സാധിക്കുന്നതാണ്.

അതേസമയം, ഇത്തവണ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് വാട്‌സ്ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കളിലേക്കും എത്തുന്നത്.

ഐഒഎസിനായുള്ള പുതിയ വാട്‌സ്ആപ്പ് പതിപ്പ് 23.5.77- ല്‍ ‘വോയിസ് സ്റ്റാറ്റസ്’ ഫീച്ചര്‍ പുറത്തിറക്കും. ഐഫോണില്‍ വോയിസ് നോട്ടുകള്‍ പങ്കിടുന്നതിനായി വാട്‌സ്ആപ്പ് തുറന്നതിനു ശേഷം സ്‌ക്രീനിന്റെ താഴെയുള്ള ‘സ്റ്റാറ്റസ്’ ടാബ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ വലത് കോണിലുള്ള പെന്‍സില്‍ ഐക്കണ്‍ ഉപയോഗിച്ച് ഫ്‌ലോട്ടിംഗ് ബട്ടണില്‍ ടാബ് ചെയ്യുക. പിന്നീട് മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ 30 സെക്കന്‍ഡ് വരെ വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പലര്‍ക്കും ഫോണ്‍ നമ്ബര്‍ ലഭിക്കുമെന്നതിനാല്‍ ഇത്തരം ഗ്രൂപ്പുകള്‍ ചിലര്‍ക്ക് തലവേദനയാകാറുണ്ട്. എന്നാല്‍, ഗ്രൂപ്പുകളില്‍ നിന്ന് ഒരാള്‍ക്കും മറ്റുള്ളവരുടെ നമ്ബര്‍ കാണാന്‍ സാധിക്കാത്ത സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. ഗ്രൂപ്പുകളില്‍ നമ്ബറിന് പകരം പേര് ആയിരിക്കും കാണിക്കുക.

അതേസമയം, ടെലഗ്രാം ഗ്രൂപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. ഫോണ്‍ നമ്ബറുകള്‍ക്ക് പകരം ഉപയോക്താവ് നല്‍കുന്ന പേരായിരിക്കും കാണിക്കുക. പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കള്‍ക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോണ്‍ടാക്റ്റില്‍ നിന്ന് മെസേജ് ലഭിച്ചാലും ഫോണ്‍ നമ്ബറുകള്‍ക്ക് പകരം പേരുകളാകും കാണിക്കുക. ഈ ഫീച്ചര്‍ പരീക്ഷിക്കാനായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ വാട്സാപ് ശ്രമം തുടങ്ങിയിരുന്നു.

വാട്സാപ്പിന്റെ ഗ്രൂപ്പ് ചാറ്റ് ലിസ്റ്റിലേക്കും ഈ ഫീച്ചര്‍ കൊണ്ടുവരും. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് ചാറ്റില്‍ ആരില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചതെന്ന് പെട്ടെന്ന് അറിയാനും സാധിക്കും. സ്വീകര്‍ത്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നമ്ബര്‍ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോണ്‍ടാക്റ്റ് ആരാണെന്ന് അറിയുന്നത് എളുപ്പമാക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ഗുണം. ഈ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ മെസേജ് അയയ്ക്കുന്നയാള്‍ ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം.

മുംബൈ: പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതല്‍ ഡിജിറ്റല്‍ വാലറ്റുകളും പ്രീപെയ്ഡ് കാര്‍ഡുകളും യു.പി.ഐ. ആപ്പുകളുമായി ബന്ധിപ്പിച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് വ്യാപാരികള്‍ക്ക് പണം നല്‍കാനാകും.

2,000 രൂപയില്‍ക്കൂടുതലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്റര്‍ചേഞ്ച് ഫീസായി 1.10 ശതമാനംവരുന്ന തുക ഈടാക്കാനും എന്‍.പി.സി.ഐ. നിര്‍ദേശിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇതു പ്രാബല്യത്തില്‍ വരും.എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യു.പി.ഐ. വഴി നേരിട്ട് പണം കൈമാറുന്നത് തുടര്‍ന്നും സൗജന്യമായിരിക്കും.

അതേസമയം, നിലവില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള യു.പി.ഐ. ഇടപാടില്‍ ഉപഭോക്താവിന് ഒരു പൈസപോലും കൂടുതല്‍ നല്‍കേണ്ടിവരില്ല. ഇത്തരം ഇടപാടുകള്‍ സൗജന്യമായി തുടരും. വ്യാപാരികളുമായി ബന്ധപ്പെട്ട് നടക്കുന്ന യു.പി. ഐ. ഇടപാടുകളില്‍ 99.9 ശതമാനവും ഇത്തരത്തിലുള്ളതാണ്. ഡിജിറ്റല്‍ വാലറ്റില്‍നിന്നുള്ള 2,000 രൂപയില്‍ കൂടിയ ഇടപാടുകള്‍ക്കാണ് ഫീസുള്ളത്. ഇത് വ്യാപാരിയില്‍ നിന്നാണ് ഈടാക്കുക. വാലറ്റില്‍ പണം നിറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് പണം നല്‍കണമെന്നതിനാല്‍ പി.പി. ഐ. സേവനദാതാക്കളെയും ഇതു ബാധിക്കാം.

ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിക്കുകയോ ചെയ്താല്‍ ഇനി പേടിക്കേണ്ടതില്ല. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്, ഇന്ത്യന്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (CEIR) എന്ന പേരില്‍ പുറത്തിറക്കിയ വെബ്സൈറ്റ് സഹായിക്കും. ഫോണിലെ ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്ബര്‍ ഉപയോഗിച്ച് നഷ്ടമായ ഇലക്ട്രോണിക് ഗാഡ്ജെറ്റിനെക്കുറിച്ച് വേഗത്തില്‍ പരാതി നല്‍കാന്‍ ഈ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.

നഷ്ടപ്പെട്ട ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ വെബ്സൈറ്റ് സഹായിക്കും. വെബ്സൈറ്റില്‍ പരാതി നല്‍കിയാലുടന്‍ തന്നെ നഷ്ടപെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെടും. 2019 സെപ്റ്റംബറില്‍ മുംബൈയിലാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ വെബ്സൈറ്റിന് തുടക്കമിട്ടത്. പിന്നീടിത് ഡല്‍ഹിയിലും ലഭ്യമാക്കി. രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും വെബ്സൈറ്റ് വഴി സാധിക്കും.കെവൈഎം (KYM) എന്ന പേരില്‍ ഒരു സൗജന്യ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പും ഇതിനായി നിലവിലുണ്ട്. ഈ ആപ് വഴി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയും IMEI നമ്ബറിന്റെ നില, മൊബൈല്‍ നിര്‍മ്മാതാവിന്റെ പേര്, മോഡല്‍ നമ്ബര്‍, ഉപകരണ തരം എന്നിവ പോലുള്ള വിശദാംശങ്ങളാണ് നല്‍കേണ്ടത്. പ്രധാനമായും വേണ്ടത് ഫോണിന്റെ ഐഎംഇഐ നമ്ബറാണ്. അത് ബില്ലിലും ബോക്‌സിലും ലഭ്യമാകും, കൂടാതെ *#06# ഡയല്‍ ചെയ്ത് ഫോണില്‍ നിന്ന് ആക്സസ് ചെയ്യാനും കഴിയും. OTP സ്വീകരിക്കാന്‍ കഴിയുന്ന ഒരു ഫോണ്‍ നമ്ബറും ഒപ്പം നല്‍കേണ്ടതുണ്ട്.

വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാം…

ഇപ്പോള്‍ 37 സംസ്ഥാനങ്ങളിലും (കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) സിഇഐആര്‍ സേവനം ലഭ്യമാണ്. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്മാര്‍ട്ട്ഫോണ്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിം കാര്‍ഡുകളുടെ മൊബൈല്‍ നമ്ബര്‍, IMEI നമ്ബര്‍, ഇന്‍വോയ്സ് തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യമാണ്. ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് പോലീസ് പരാതിയുടെ ഡിജിറ്റല്‍ പകര്‍പ്പും ആവശ്യമായതിനാല്‍ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും നിങ്ങള്‍ പരാതി നല്‍കേണ്ടതുണ്ട്.

അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് ഐഎംഇഐ നമ്ബര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാവുന്നതാണ്. നഷ്ടപ്പെട്ട ഫോണ്‍ തിരികെ ലഭിക്കുകയാണെങ്കില്‍ ആദ്യം തന്നെ പോലീസില്‍ വിവരമറിയിക്കുക. ഇതേ വെബ്സൈറ്റില്‍ തന്നെ അപേക്ഷയും ഒപ്പം ഐഡി, മൊബൈല്‍ നമ്ബര്‍ എന്നിവയും നല്‍കുക. വിശദാംശങ്ങള്‍ നല്കിക്കഴിഞ്ഞാല്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കുക. അപേക്ഷ നല്കിക്കഴിഞ്ഞാല്‍ മൊബൈല്‍ അണ്‍ബ്ലോക്ക് ആകാന്‍ അല്പം സമയമെടുക്കും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് ഇതിന്റെ വിവരങ്ങളും അന്വേഷിക്കാവുന്നതാണ്.

ന്യൂഡല്‍ഹി: ഫയര്‍ഫോക്സ് ബ്രൗസര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.

സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്ട്‌സ് ടീം(സിഇആര്‍ടി-ഇന്‍) ആണ് ഗുരുതരമായ സുരക്ഷാപിഴവ് കണ്ടെത്തിയത്. ലോകത്തിലെവിടെയും ഉള്ള ഒരു ഹാക്കര്‍ക്ക് ഉപഭോക്താക്കള്‍ക്ക് മേല്‍ സൈബര്‍ ആക്രമണത്തിന് സഹായിക്കുന്നതായിരുന്നു പിഴവ്.

110.1.0 ഫയര്‍ഫോക്സ് വേര്‍ഷന് മുന്‍പുള്ളവ ഉപയോഗിക്കുന്നവരാണ് സുരക്ഷാഭീഷണിയിലുള്ളത്. എന്നാല്‍ ബ്രൗസറിന്റെ മറ്റ് വേര്‍ഷനുകള്‍ സുരക്ഷിതമാണ്. എന്നാല്‍ ഈ വേര്‍ഷനിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് ഫയര്‍ഫോക്സ് അറിയിക്കുന്നത്. അതേസമയം പ്രശ്നം ബാധിച്ചവരെല്ലാം എത്രയും പെട്ടെന്ന് ഫയര്‍ഫോക്സ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്ബനി അറിയിച്ചു,

വളര്‍ത്തുനായയുടെ രോഗം കണ്ടെത്തുന്നതിലാണ് സാങ്കേതിക വിദ്യ മികവ് തെളിയിച്ച് ചാറ്റ്ജിപിടി. വെറ്ററിനറി ഡോക്ടര്‍മാര്‍ പോലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഇടപെടല്‍ എന്നത് ശ്രദ്ധേയം. ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത് ട്വിറ്റര്‍ ഉപയോക്താവായ കൂപര്‍ എന്നയാളാണ്.

തന്റെ വളര്‍ത്തുനായ ‘സാസി’ക്ക് അസുഖം വന്നപ്പോള്‍ പല വെറ്ററിനറി ഡോക്ടര്‍മാരെയും കാണിച്ചു. ഫലമുണ്ടായില്ല. അവസാനം ചാറ്റ് ജിപിടി 4ല്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചു നോക്കി. ചാറ്റ് ജിപിടി കൃത്യമായ പരിഹാരം നിര്‍ദേശിച്ചു. അതനുസരിച്ചതോടെ അസുഖം പൂര്‍ണമായി മാറിയെന്നും കൂപ്പര്‍ ട്വിറ്റില്‍ പറയുന്നു. നായക്ക് അസുഖം വന്നപ്പോള്‍ ആദ്യം വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ചികിത്സിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ജിപിടിയുടെ സഹായം തേടുകയായിരുന്നു.

സാസിയുടെ രക്തചംക്രമണവും രോഗലക്ഷണങ്ങളും അവസ്ഥയും ഹീമോലിറ്റിക് അനീമിയയെ (IMHA) സൂചിപ്പിക്കുമെന്ന് ചാറ്റ് ജിപിടിയാണ് പറഞ്ഞു തന്നത്. പുതിയ വിവരങ്ങളോടെകൂപ്പര്‍ മറ്റൊരു മൃഗഡോക്ടറെ സമീപിച്ചു. അദ്ദേഹം രോഗനിര്‍ണയം സ്ഥിരീകരിക്കുകയും സാസിയെ ഉചിതമായ രീതിയില്‍ ചികിത്സിക്കുകയും ചെയ്തു. പെട്ടെന്നുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.

ഡല്‍ഹി: സ്മാര്‍ട് ഫോണുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫോണുകളില്‍ മുന്‍കൂട്ടി ഉള്ളടക്കം ചെയ്ത ആപ്പുകള്‍ ഒട്ടും തന്നെ സുരക്ഷിതമല്ല എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ വന്‍തോതില്‍ ചോരുന്നതിന് പല ആപ്പുകളും കാരണമാകുന്നുണ്ട്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നേരത്തെ ടിക്ടോക് അടക്കം മുന്നൂറോളം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്തോ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നിരോധനം. പല രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്. നിലവില്‍ പല ആപ്പുകളും ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്ത വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ കൂടി നല്‍കേണ്ടി വരും. നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്ബനികള്‍ ഇത് നടപ്പാക്കണം. നിലവില്‍ ചൈനീസ് കമ്ബനികള്‍ക്കാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്‍തൂക്കം. തൊട്ടു പിന്നില്‍ തെക്കന്‍ കൊറിയയാണ്. ആപ്പിളിന് കേവലം മൂന്ന് ശതമാനം മാത്രമേ ഷെയര്‍ ഉള്ളൂ.

കഴിഞ്ഞ മാസം എട്ടാം തീയതി പുതിയ നിയമം സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തില്‍ ഉന്നതതല യോഗം നടന്നതായി ‘ദ എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നിയമം എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്ബനികളിലെ ഉദ്യോഗസ്ഥരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ പല ആപ്പുകളും സ്മാര്‍ട് ഫോണുകളില്‍ നിന്നും അപ്രത്യക്ഷമാകും.

യുപിഐ സേവനം നടത്താന്‍ ഇന്റര്‍നെറ്റ് ആവശ്യമായതിനാല്‍ തന്നെ ഇത് പല സാഹചര്യങ്ങളിലും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ യുപിഐ ലൈറ്റ് പുറത്തിറക്കിയത്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെയും, യുപിഐ പിന്‍ നമ്ബര്‍ എന്റര്‍ ചെയ്യാതെയും പണമടയ്ക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്.

യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200 രൂപ വരെയാണ് അടയ്ക്കാന്‍ സാധിക്കുക. ആദ്യ ഘട്ടത്തില്‍ ചുരുക്കം ചില ബാങ്കുകള്‍ മാത്രമായിരുന്നു യുപിഐ ലൈറ്റ് സേവനം അനുവദിച്ചിരുന്നത്. നിലവില്‍, പത്ത് ബാങ്കുകള്‍ പേടിഎം യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

പേടിഎം പേയ്‌മെന്റ് ബാങ്ക്

കാനറ ബാങ്ക്

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

എച്ച്ഡിഎഫ്‌സി ബാങ്ക്

ഇന്ത്യന്‍ ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

പാന്‍ കാര്‍ഡ് ആധാറുമായി ഉടന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ക്യാന്‍സലാകുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. 2023 മാര്‍ച്ച് 31 നകം ഇത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാന്‍-ആധാര്‍ രേഖകള്‍ 31 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും.

പാന്‍ കാര്‍ഡ് ഉടമകള്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, കാര്‍ഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവര്‍ത്തനങ്ങളും തകരാറിലാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) സൂചന നല്‍കുന്നുണ്ട്. 2023 മാര്‍ച്ച് 31 – നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാന്‍ ഏപ്രില്‍ മുതല്‍ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. കൂടാതെ നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മെസ്സേജ് അയച്ച് പാന്‍-ആധാര്‍ ലിങ്ക് ചെയ്യാം

ആധാര്‍ നമ്ബര്‍ പാന്‍ നമ്ബറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കണം.

മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോര്‍മാറ്റ് ഇപ്രകാരമാണ്. UIDPAN <12 അക്ക ആധാര്‍ കാര്‍ഡ്> <10 അക്ക പാന്‍> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് അയയ്ക്കുക.

ഉദാഹരണത്തിന്, നിങ്ങളുടെ ആധാര്‍ നമ്ബര്‍ 123456789101 ഉം പാന്‍ കാര്‍ഡ് നമ്ബര്‍ XYZCB0007T ഉം ആണെങ്കില്‍, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക.

ആധാറിലും പാനിലും നികുതിദായകരുടെ പേരും ജനനത്തീയതിയും ഒന്നുതന്നെയാണെന്ന് കണ്ടെത്തിയാല്‍, പാന്‍ ആധാര്‍ കാര്‍ഡുകള്‍ അത് ലിങ്ക് ചെയ്യപ്പെടുന്നതാണ് .

പാന്‍-ആധാര്‍ ലിങ്ക് ചെയ്തോയെന്ന് പരിശോധിക്കാം

ആദ്യം ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

മുകളിലുളള ക്വിക് ലിങ്ക് ഓപ്ഷന്‍ ലഭ്യമാകും.

താഴെയുളള ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

പാന്‍, ആധാര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക

തുടര്‍ന്ന് ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, സ്‌ക്രീനിലെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കാര്‍ഡുകള്‍ ലിങ്ക് ചെയ്താല്‍, നിങ്ങളുടെ ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്ന് കാണിക്കും.