വളര്‍ത്തുനായയുടെ രോഗം കണ്ടെത്തുന്നതിലാണ് സാങ്കേതിക വിദ്യ മികവ് തെളിയിച്ച് ചാറ്റ്ജിപിടി. വെറ്ററിനറി ഡോക്ടര്‍മാര്‍ പോലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഇടപെടല്‍ എന്നത് ശ്രദ്ധേയം. ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത് ട്വിറ്റര്‍ ഉപയോക്താവായ കൂപര്‍ എന്നയാളാണ്.
തന്റെ വളര്‍ത്തുനായ ‘സാസി’ക്ക് അസുഖം വന്നപ്പോള്‍ പല വെറ്ററിനറി ഡോക്ടര്‍മാരെയും കാണിച്ചു. ഫലമുണ്ടായില്ല. അവസാനം ചാറ്റ് ജിപിടി 4ല്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചു നോക്കി. ചാറ്റ് ജിപിടി കൃത്യമായ പരിഹാരം നിര്‍ദേശിച്ചു. അതനുസരിച്ചതോടെ അസുഖം പൂര്‍ണമായി മാറിയെന്നും കൂപ്പര്‍ ട്വിറ്റില്‍ പറയുന്നു. നായക്ക് അസുഖം വന്നപ്പോള്‍ ആദ്യം വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ചികിത്സിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ജിപിടിയുടെ സഹായം തേടുകയായിരുന്നു.
സാസിയുടെ രക്തചംക്രമണവും രോഗലക്ഷണങ്ങളും അവസ്ഥയും ഹീമോലിറ്റിക് അനീമിയയെ (IMHA) സൂചിപ്പിക്കുമെന്ന് ചാറ്റ് ജിപിടിയാണ് പറഞ്ഞു തന്നത്. പുതിയ വിവരങ്ങളോടെകൂപ്പര്‍ മറ്റൊരു മൃഗഡോക്ടറെ സമീപിച്ചു. അദ്ദേഹം രോഗനിര്‍ണയം സ്ഥിരീകരിക്കുകയും സാസിയെ ഉചിതമായ രീതിയില്‍ ചികിത്സിക്കുകയും ചെയ്തു. പെട്ടെന്നുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.

