പാന്‍ കാര്‍ഡ് ആധാറുമായി ഉടന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ക്യാന്‍സലാകുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. 2023 മാര്‍ച്ച് 31 നകം ഇത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാന്‍-ആധാര്‍ രേഖകള്‍ 31 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും.
പാന്‍ കാര്‍ഡ് ഉടമകള്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, കാര്‍ഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവര്‍ത്തനങ്ങളും തകരാറിലാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) സൂചന നല്‍കുന്നുണ്ട്. 2023 മാര്‍ച്ച് 31 – നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാന്‍ ഏപ്രില്‍ മുതല്‍ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. കൂടാതെ നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മെസ്സേജ് അയച്ച് പാന്‍-ആധാര്‍ ലിങ്ക് ചെയ്യാം
ആധാര്‍ നമ്ബര്‍ പാന്‍ നമ്ബറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കണം.
മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോര്‍മാറ്റ് ഇപ്രകാരമാണ്. UIDPAN <12 അക്ക ആധാര്‍ കാര്‍ഡ്> <10 അക്ക പാന്‍> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് അയയ്ക്കുക.
ഉദാഹരണത്തിന്, നിങ്ങളുടെ ആധാര്‍ നമ്ബര്‍ 123456789101 ഉം പാന്‍ കാര്‍ഡ് നമ്ബര്‍ XYZCB0007T ഉം ആണെങ്കില്‍, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക.
ആധാറിലും പാനിലും നികുതിദായകരുടെ പേരും ജനനത്തീയതിയും ഒന്നുതന്നെയാണെന്ന് കണ്ടെത്തിയാല്‍, പാന്‍ ആധാര്‍ കാര്‍ഡുകള്‍ അത് ലിങ്ക് ചെയ്യപ്പെടുന്നതാണ് .
പാന്‍-ആധാര്‍ ലിങ്ക് ചെയ്തോയെന്ന് പരിശോധിക്കാം
ആദ്യം ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
മുകളിലുളള ക്വിക് ലിങ്ക് ഓപ്ഷന്‍ ലഭ്യമാകും.
താഴെയുളള ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പാന്‍, ആധാര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക
തുടര്‍ന്ന് ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, സ്‌ക്രീനിലെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാര്‍ഡുകള്‍ ലിങ്ക് ചെയ്താല്‍, നിങ്ങളുടെ ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്ന് കാണിക്കും.

