ന്യൂഡല്‍ഹി: ഫയര്‍ഫോക്സ് ബ്രൗസര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.
സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്ട്‌സ് ടീം(സിഇആര്‍ടി-ഇന്‍) ആണ് ഗുരുതരമായ സുരക്ഷാപിഴവ് കണ്ടെത്തിയത്. ലോകത്തിലെവിടെയും ഉള്ള ഒരു ഹാക്കര്‍ക്ക് ഉപഭോക്താക്കള്‍ക്ക് മേല്‍ സൈബര്‍ ആക്രമണത്തിന് സഹായിക്കുന്നതായിരുന്നു പിഴവ്.
110.1.0 ഫയര്‍ഫോക്സ് വേര്‍ഷന് മുന്‍പുള്ളവ ഉപയോഗിക്കുന്നവരാണ് സുരക്ഷാഭീഷണിയിലുള്ളത്. എന്നാല്‍ ബ്രൗസറിന്റെ മറ്റ് വേര്‍ഷനുകള്‍ സുരക്ഷിതമാണ്. എന്നാല്‍ ഈ വേര്‍ഷനിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് ഫയര്‍ഫോക്സ് അറിയിക്കുന്നത്. അതേസമയം പ്രശ്നം ബാധിച്ചവരെല്ലാം എത്രയും പെട്ടെന്ന് ഫയര്‍ഫോക്സ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്ബനി അറിയിച്ചു,
