ഇനി ഐഒഎസ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യം

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയിസ് നോട്ടുകള്‍ സ്റ്റാറ്റസായി പങ്കിടാനുള്ള ഫീച്ചര്‍ കഴിഞ്ഞ മാസം വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് വോയിസ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാനും, പങ്കിടാനും സാധിക്കുന്നതാണ്.

അതേസമയം, ഇത്തവണ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് വാട്‌സ്ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കളിലേക്കും എത്തുന്നത്.

ഐഒഎസിനായുള്ള പുതിയ വാട്‌സ്ആപ്പ് പതിപ്പ് 23.5.77- ല്‍ ‘വോയിസ് സ്റ്റാറ്റസ്’ ഫീച്ചര്‍ പുറത്തിറക്കും. ഐഫോണില്‍ വോയിസ് നോട്ടുകള്‍ പങ്കിടുന്നതിനായി വാട്‌സ്ആപ്പ് തുറന്നതിനു ശേഷം സ്‌ക്രീനിന്റെ താഴെയുള്ള ‘സ്റ്റാറ്റസ്’ ടാബ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ വലത് കോണിലുള്ള പെന്‍സില്‍ ഐക്കണ്‍ ഉപയോഗിച്ച് ഫ്‌ലോട്ടിംഗ് ബട്ടണില്‍ ടാബ് ചെയ്യുക. പിന്നീട് മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ 30 സെക്കന്‍ഡ് വരെ വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.