വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പലര്‍ക്കും ഫോണ്‍ നമ്ബര്‍ ലഭിക്കുമെന്നതിനാല്‍ ഇത്തരം ഗ്രൂപ്പുകള്‍ ചിലര്‍ക്ക് തലവേദനയാകാറുണ്ട്. എന്നാല്‍, ഗ്രൂപ്പുകളില്‍ നിന്ന് ഒരാള്‍ക്കും മറ്റുള്ളവരുടെ നമ്ബര്‍ കാണാന്‍ സാധിക്കാത്ത സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. ഗ്രൂപ്പുകളില്‍ നമ്ബറിന് പകരം പേര് ആയിരിക്കും കാണിക്കുക.
അതേസമയം, ടെലഗ്രാം ഗ്രൂപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. ഫോണ്‍ നമ്ബറുകള്‍ക്ക് പകരം ഉപയോക്താവ് നല്കുന്ന പേരായിരിക്കും കാണിക്കുക. പുതിയ അപ്ഡേറ്റിന് ശേഷം ഉപയോക്താക്കള്‍ക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോണ്ടാക്റ്റില് നിന്ന് മെസേജ് ലഭിച്ചാലും ഫോണ്‍ നമ്ബറുകള്‍ക്ക് പകരം പേരുകളാകും കാണിക്കുക. ഈ ഫീച്ചര്‍ പരീക്ഷിക്കാനായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ വാട്സാപ് ശ്രമം തുടങ്ങിയിരുന്നു.
വാട്സാപ്പിന്റെ ഗ്രൂപ്പ് ചാറ്റ് ലിസ്റ്റിലേക്കും ഈ ഫീച്ചര്‍ കൊണ്ടുവരും. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് ചാറ്റില്‍ ആരില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചതെന്ന് പെട്ടെന്ന് അറിയാനും സാധിക്കും. സ്വീകര്‍ത്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നമ്ബര്‍ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോണ്ടാക്റ്റ് ആരാണെന്ന് അറിയുന്നത് എളുപ്പമാക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ഗുണം. ഈ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ മെസേജ് അയയ്ക്കുന്നയാള്‍ ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം.

