യുപിഐ സേവനം നടത്താന് ഇന്റര്നെറ്റ് ആവശ്യമായതിനാല് തന്നെ ഇത് പല സാഹചര്യങ്ങളിലും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. ഇതിനെ തുടര്ന്നാണ് ആര്ബിഐ യുപിഐ ലൈറ്റ് പുറത്തിറക്കിയത്. ഇന്റര്നെറ്റിന്റെ സഹായമില്ലാതെയും, യുപിഐ പിന് നമ്ബര് എന്റര് ചെയ്യാതെയും പണമടയ്ക്കാന് സഹായിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്.
യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200 രൂപ വരെയാണ് അടയ്ക്കാന് സാധിക്കുക. ആദ്യ ഘട്ടത്തില് ചുരുക്കം ചില ബാങ്കുകള് മാത്രമായിരുന്നു യുപിഐ ലൈറ്റ് സേവനം അനുവദിച്ചിരുന്നത്. നിലവില്, പത്ത് ബാങ്കുകള് പേടിഎം യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
പേടിഎം പേയ്മെന്റ് ബാങ്ക്
കാനറ ബാങ്ക്
സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യ
എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യന് ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക്
പഞ്ചാബ് നാഷണല് ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
ഉത്കര്ഷ് സ്മോള് ഫിനാന്സ് ബാങ്ക്

