ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള വനിതയായി മാറിയിരിക്കുകയാണ് പോപ് ഗായികയായ സെലീന ഗോമസ്. 400 ദശലക്ഷം പേരാണ് ഈ 30കാരിക്ക് ഫോളോവേഴ്സായുള്ളത്. ഇതോടെ സെലീന ഗോമസ് മറികടന്നത് ഇന്‍സ്റ്റയിലെ താരമായ കൈലി ജെന്നറിനെയാണ്.
മാര്‍ച്ച് 18നാണ് ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിച്ചുകൊണ്ട് സെലീന ഗോമസ് നേട്ടം കൈവരിച്ചത്. നേരത്തെ, ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാമിലെ വനിതാ താരം കൈലി ജെന്നറായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ജെന്നറിനെ മറികടന്ന് ഗോമസ് ഒന്നാമതെത്തി. ഒടുവിലിപ്പോള്‍ 400 ദശലക്ഷം ഫോളോവേഴ്സിനെ ലഭിക്കുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സെലീന ഗോമസ്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും പോപ് ഗായിക സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

