Technology (Page 27)

മെറ്റയുടെ ത്രെഡ്സ് യൂറോപ്യൻ യൂണിയനിൽ ലഭിക്കില്ല. ഇൻസ്റ്റാഗ്രാമിന്റെയും ത്രെഡ്‌സിന്റെയും മാതൃ കമ്പനിയായ മെറ്റ നിലവിൽ രണ്ട് ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഡാറ്റ പങ്കിടലിന്റെ കുരുക്കിലാണ്. ഇതുമൂലമാണ്‌, യൂറോപ്യൻ യൂണിയനിൽ ത്രെഡ്സ് ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമായി പറയുന്നത്.

ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല. ട്വിറ്ററിന്‍റെ ഡാറ്റാ ശേഖരണ ശേഷിയെ മറികടന്നുകൊണ്ട് 25 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നിരവധി ഉപയോക്തൃ ഡാറ്റകൾ ത്രെഡ്സ് ശേഖരിക്കുന്നുണ്ട്. ട്വിറ്റർ ശേഖരിക്കാത്ത ഉപയോക്തൃ കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റകളാണ് ത്രെഡ്സ് ശേഖരിക്കുന്നത്.

ഉപഭോക്താക്കളുടെ ആപ്പ് ഉപയോഗം, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, ഇൻ-ആപ്പ് തിരയൽ ഹിസ്റ്ററി, വെബ് ബ്രൗസിംഗ് പ്രവർത്തനങ്ങൾ, കലണ്ടർ ഇവന്റുകൾ, കോൺടാക്റ്റുകൾ, വോയ്‌സ് അല്ലെങ്കിൽ സൗണ്ട് റെക്കോർഡിംഗുകൾ, മ്യൂസിക് ഫയലുകൾ, വിവിധ ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, എസ്എംഎസ് സന്ദേശങ്ങൾ, ഇൻ-ആപ്പ് ആശയവിനിമയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

7 മണിക്കൂറിനുള്ളിൽ 10 മില്യണിലധികം ഡൗണ്ലോഡുമായി മെറ്റയുടെ ത്രെഡ്സ്. ട്വിറ്ററിൽ ട്വീറ്റ് കാണണമെങ്കിൽ സൈൻ ഇൻ ചെയ്യണമെന്നും നിർദിഷ്ട എണ്ണത്തിൽ കൂടുതൽ അക്ഷരങ്ങൾ ട്വീറ്റ് ചെയ്യണമെങ്കിൽ പണം അ‌ടയ്ക്കണമെന്നുമൊക്കെയുള്ള കർശന നിയമങ്ങളുമായി എത്തിയ എലോൺ മാസ്ക്കിനു വമ്പൻ പണി നൽകി മെറ്റ ത്രെഡ്സ്.

മെറ്റയോടു എതിരാടാൻ നിയന്ത്രണങ്ങൾ പലതും നിശബ്ദമായി ട്വിറ്റർ മാറ്റുകയാണെന്നാണ് റിപ്പോർട്ട്. ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് മെറ്റ അവതരിപ്പിച്ചത്. 500 വാക്കുകള്‍ വരെ പോസ്റ്റുചെയ്യാൻ ത്രെഡ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു, കൂടാതെ ട്വിറ്ററിന് സമാനമായ നിരവധി സവിശേഷതകളുമുണ്ട് ത്രെഡ്സിനു.

മെസോപ്പോട്ടോമിയൻ ഭാഷ മനസിലാക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുരാവസ്തു ഗവേഷകർ. പൗരാണിക ഭാഷ എളുപ്പത്തിൽ ഇംഗ്ലീഷിലേക്ക് മാറ്റാൻ വേണ്ടിയാണ് ഗവേഷകരുടെ ശ്രമം.

എഐ സഹായത്തോടെ ക്യൂണിഫോം ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സ് എന്നിവ ഉൾപ്പെടെയുള്ളവ വായിച്ചെടുക്കാൻ വേണ്ടിയാണ് ഗവേഷകരുടെ പരിശ്രമം.എഐ ഡവലപ്പേഴ്സ് ഓക്സ്ഫോർ അക്കാഡിമിക് റിപ്പോർട്ടിൽ ക്യൂണിഫോം ഫലകങ്ങളെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി നടത്തുന്ന ശ്രമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ആയിരക്കണക്കിന് ക്യൂണിഫോം ഫലകങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് വിവർത്തനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതുപോലെ എളുപ്പത്തിൽ എഐ ഉപയോഗിച്ച് പുരാതന ഭാഷ വായിച്ചെടുക്കാൻ കഴിയുകയില്ല. വലിയ അളവിലുള്ള ഡാറ്റയുടെ അഭാവം എഐ ഉപയോഗിച്ചുള്ള വിവർത്തനത്തിന് വെല്ലുവിളികുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാഡമിക് റിപ്പോർട്ട് തയ്യാറാക്കിയ ഗെയ് ഗുതേർസാണ് ഇക്കാര്യം അറിയിച്ചത്.

ഏകദേശം 3,400 ബി സിയിൽ രൂപപ്പെട്ട ഭാഷയാണ് ക്യുണിഫോം. സുമേറിയൻ, അക്കാഡിയൻ തുടങ്ങി നിരവധി പ്രാചീന ഭാഷകൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ആദ്യകാല എഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്.

യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. ഇതോടെ സിംകാർഡ് ഇല്ലാതെയും യാത്രക്കാർക്ക് വൈഫൈ ഉപയോഗിക്കാൻ സാധിക്കും.

വൈഫൈ കൂപ്പൺ കിയോസ്‌ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം. പാസ്‌പോർട്ടും ബോർഡിംഗ് പാസും സ്‌കാൻ ചെയ്യുമ്പോൾ കിയോസ്‌കിൽ നിന്ന് വൈഫൈ പാസ്‌വേഡ് അടങ്ങുന്ന കൂപ്പൺ ലഭിക്കും. ഇത് ഉപയോഗിച്ച് യാത്രക്കാർക്ക് 2 മണിക്കൂർ സൗജന്യമായി വൈഫൈ ഉപയോഗിക്കാൻ സാധിക്കും.

യൂട്യൂബ്, പരസ്യം കാണാതിരിക്കാനുള്ള തേർഡ് പാർടി ബ്ളോക്കറുകളിൽ വിവാദ നിബന്ധന നടപ്പാക്കി തുടങ്ങിയെന്ന് റിപ്പോർട്ട്. പരസ്യങ്ങള്‍ ബ്ലോക്കു ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വിഡിയോ മാത്രമെ കാണാനാകൂ എന്ന സന്ദേശം ലോകമെമ്പാടുമായി, ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ആഡ് ബ്ലോക്കര്‍ മാറ്റുക, അല്ലെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക ഇതാണ് യൂട്യൂബ് ആവശ്യപ്പെടുന്നതത്രെ. ഇത് അനിവാര്യമാണോയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് തങ്ങള്‍ക്ക് യൂട്യൂബ് ഫ്രീയായി കാണിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണം എന്നാണ് ഗൂഗിള്‍ പറയുന്നത്.

ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ഉൾസ്ഫോടനത്തിനു കാരണമായെന്നാണ് നിഗമനം. സമുദ്രാന്തര വാഹനമായ ടൈറ്റന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച പെലാജിക് റിസർച്ച് സർവീസസിലെ അംഗങ്ങൾ ആ ദൗത്യത്തെക്കുറിച്ചു വിവരിച്ചപ്പോൾ വികാരാധീനരായി.

ആദ്യഘട്ടത്തിൽ ടൈറ്റനിലെ സഞ്ചാരികളെക്കുറിച്ചുള്ള ചിന്തയിൽ രക്ഷാപ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്. വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനമായ ഒഡീസിയസ് 6Kവിന്യസിച്ചു. അറ്റ്ലാന്റിക്കിലെ ഹൊറൈസൺ ആർട്ടിക് സെർച്ച് ഷിപ്പിലെ ഒരു കൺട്രോൾ റൂമിൽ പെലാജിക് റിസർച്ച് ടീമിലെ അംഗങ്ങളാണ് അത് പ്രവർത്തിപ്പിച്ചത്.

90 മിനിറ്റിനുള്ളിൽ ഏകദേശം 12,500 അടി വെള്ളത്തിനടിയിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. തൊട്ടുപിന്നാലെ, ടൈറ്റൻ സബ്‌മെർസിബിളിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. അപ്പോഴേക്കും രക്ഷാപ്രവർത്തനം ഒരു വീണ്ടെടുക്കൽ ദൗത്യമായി മാറിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഇനി നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. യൂസർഇന്റർഫേസ് ‘മെറ്റീരിയൽ ഡിസൈൻ ത്രീ’ മാർഗനിർദേശമനുസരിച്ച് റീഡിസൈൻ ചെയ്യുന്നതാണ് പുതിയൊരു ഫീച്ചർ.

റീഡിസൈൻഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് ഇതിൽ വാട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്റായി കിടക്കുന്ന ‘സൈലൻസ് അൺനോൺ കോൾസ്’ എന്ന അപ്ഡേറ്റും വാട്സ്ആപ്പിൽ പുതുതായി വരുന്നുണ്ട്.

ഈ ഫീച്ചർ ഉപയോഗിച്ച് കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ വിളിച്ചാൽ ഫോൺ സൈലന്റിലാവും. അതേസമയം നോട്ടിഫിക്കേഷൻ ഏരിയയിൽ കോൾ പ്രത്യക്ഷപ്പെടുന്നതിനാൽ കോൾ മിസ്സായി പോകുന്ന സാഹചര്യം ഉണ്ടാവില്ല.

ട്വിറ്ററിലെ ട്വിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി എലോൺ മസ്ക്. ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ വരെ വായിക്കാം.

വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 600 പോസ്റ്റുകളായി പരിമിതപ്പെടുത്തി. ട്വിറ്ററിലെ തകരാറിനെകുറിച്ചുള്ള ഉപയോക്താക്കളുടെ ട്വിറ്റിനെ തുടർന്നാണ് പ്രതികരണം. കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ, ക്രിയേറ്റർ, കൊമേഴ്‌സ് പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ മാസം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ പോകുന്ന സ്ഥലങ്ങളെല്ലാം നിങ്ങളുടെ ഫോൺ നിരീക്ഷിക്കുന്നുണ്ട്. സിഗ്നിഫിക്കന്റ് ലൊക്കേഷന്‍സ് എന്ന വിഭാഗത്തിലാണ് നാം പോയ സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തിവച്ചിരിക്കുന്നത്. ഇതു കാണാനായി, ഐഫോണിന്റെ സെറ്റിങ്‌സ് തുറക്കുക.

ഇതില്‍ ‘പ്രൈവസി ആന്‍ഡ് സെക്യുരിറ്റി’ തുറന്ന് ‘ലൊക്കേഷന്‍ സര്‍വീസസ്’ തിരഞ്ഞെടുക്കുക. അതിന് താഴെയുള്ള ‘സിസ്റ്റം സര്‍വീസസ്’ വിഭാഗം കണ്ടുപിടിക്കുക. അതില്‍ ‘സിഗ്നിഫിക്കന്റ് ലൊക്കേഷന്‍സ്’ എന്ന പേരില്‍ ഉള്ള വിഭാഗം കണ്ടുപിടിക്കുക. പാസ്‌വേഡോ ഫെയ്സ് ഐഡിയോ നല്‍കി ഇതില്‍ കടക്കുക. അതിൽ നിങ്ങൾ പോയ സ്ഥലങ്ങളെല്ലാം കാണാൻ സാധിക്കും.

സിസ്റ്റം സര്‍വീസസില്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. അത് പ്രയോജനപ്പെടുത്തി ഹിസ്റ്ററി ഡിലീറ്റു ചെയ്യാം. ഒരേ ആപ്പിള്‍ ഐഡി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളിലെ എല്ലാം ലൊക്കേഷന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതുവഴി ക്ലിയര്‍ ചെയ്യാം. ഇങ്ങനെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

ഒപ്പോ റെനോ സീരിസ് 10 രാജ്യത്ത് ഉടൻ ലഭ്യമാകും. ഫ്ലിപ്കാർട്ട് വഴി രാജ്യത്ത് ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വാർത്ത കമ്പനി തന്നെയാണ് പങ്കുവച്ചത്. വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും ഫ്ലിപ്പ്കാർട്ട് വെബ്‌പേജിൽ നല്കിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 64 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണ് പുതിയ ഫോണിലുളളത്.

മെയ് മാസത്തിലാണ് ഈ ഫോണ്‌‍ ചൈനയിൽ അവതരിപ്പിച്ചത്. ഏകദേശം 29,000 രൂപ മുതലാണ് ഫോണിന്റെ വില തുടങ്ങുന്നത്. ചൈനയിൽ ലഭ്യമായതു പോലെ ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിലാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്‌ഫോണിൽ 32എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയുണ്ട്. എട്ട് ജിബി റാമിലും 256 ജിബി ഇന്റേണൽ സ്‌റ്റോറേജിലും സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി ഒക്ടാ കോർ ചിപ്‌സെറ്റാണ് ഫോണിലുള്ളത്.