ഉപഭോക്താക്കൾക്ക് വെല്ലുവിളിയായി ത്രെഡ്സ് ; ത്രെഡ് ശേഖരിക്കുക സെൻസിറ്റീവ് ഡാറ്റകൾ

മെറ്റയുടെ ത്രെഡ്സ് യൂറോപ്യൻ യൂണിയനിൽ ലഭിക്കില്ല. ഇൻസ്റ്റാഗ്രാമിന്റെയും ത്രെഡ്‌സിന്റെയും മാതൃ കമ്പനിയായ മെറ്റ നിലവിൽ രണ്ട് ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഡാറ്റ പങ്കിടലിന്റെ കുരുക്കിലാണ്. ഇതുമൂലമാണ്‌, യൂറോപ്യൻ യൂണിയനിൽ ത്രെഡ്സ് ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമായി പറയുന്നത്.

ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല. ട്വിറ്ററിന്‍റെ ഡാറ്റാ ശേഖരണ ശേഷിയെ മറികടന്നുകൊണ്ട് 25 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നിരവധി ഉപയോക്തൃ ഡാറ്റകൾ ത്രെഡ്സ് ശേഖരിക്കുന്നുണ്ട്. ട്വിറ്റർ ശേഖരിക്കാത്ത ഉപയോക്തൃ കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റകളാണ് ത്രെഡ്സ് ശേഖരിക്കുന്നത്.

ഉപഭോക്താക്കളുടെ ആപ്പ് ഉപയോഗം, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, ഇൻ-ആപ്പ് തിരയൽ ഹിസ്റ്ററി, വെബ് ബ്രൗസിംഗ് പ്രവർത്തനങ്ങൾ, കലണ്ടർ ഇവന്റുകൾ, കോൺടാക്റ്റുകൾ, വോയ്‌സ് അല്ലെങ്കിൽ സൗണ്ട് റെക്കോർഡിംഗുകൾ, മ്യൂസിക് ഫയലുകൾ, വിവിധ ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, എസ്എംഎസ് സന്ദേശങ്ങൾ, ഇൻ-ആപ്പ് ആശയവിനിമയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.