7 മണിക്കൂറിനുള്ളിൽ 10 മില്യണിലധികം ഡൗണ്ലോഡുമായി മെറ്റയുടെ ത്രെഡ്സ്. ട്വിറ്ററിൽ ട്വീറ്റ് കാണണമെങ്കിൽ സൈൻ ഇൻ ചെയ്യണമെന്നും നിർദിഷ്ട എണ്ണത്തിൽ കൂടുതൽ അക്ഷരങ്ങൾ ട്വീറ്റ് ചെയ്യണമെങ്കിൽ പണം അടയ്ക്കണമെന്നുമൊക്കെയുള്ള കർശന നിയമങ്ങളുമായി എത്തിയ എലോൺ മാസ്ക്കിനു വമ്പൻ പണി നൽകി മെറ്റ ത്രെഡ്സ്.
മെറ്റയോടു എതിരാടാൻ നിയന്ത്രണങ്ങൾ പലതും നിശബ്ദമായി ട്വിറ്റർ മാറ്റുകയാണെന്നാണ് റിപ്പോർട്ട്. ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് മെറ്റ അവതരിപ്പിച്ചത്. 500 വാക്കുകള്‍ വരെ പോസ്റ്റുചെയ്യാൻ ത്രെഡ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു, കൂടാതെ ട്വിറ്ററിന് സമാനമായ നിരവധി സവിശേഷതകളുമുണ്ട് ത്രെഡ്സിനു.

