നിങ്ങൾ പോകുന്ന സ്ഥലങ്ങളെല്ലാം നിങ്ങളുടെ ഫോൺ നിരീക്ഷിക്കുന്നുണ്ട്. സിഗ്നിഫിക്കന്റ് ലൊക്കേഷന്‍സ് എന്ന വിഭാഗത്തിലാണ് നാം പോയ സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തിവച്ചിരിക്കുന്നത്. ഇതു കാണാനായി, ഐഫോണിന്റെ സെറ്റിങ്‌സ് തുറക്കുക.
ഇതില്‍ ‘പ്രൈവസി ആന്‍ഡ് സെക്യുരിറ്റി’ തുറന്ന് ‘ലൊക്കേഷന്‍ സര്‍വീസസ്’ തിരഞ്ഞെടുക്കുക. അതിന് താഴെയുള്ള ‘സിസ്റ്റം സര്‍വീസസ്’ വിഭാഗം കണ്ടുപിടിക്കുക. അതില്‍ ‘സിഗ്നിഫിക്കന്റ് ലൊക്കേഷന്‍സ്’ എന്ന പേരില്‍ ഉള്ള വിഭാഗം കണ്ടുപിടിക്കുക. പാസ്‌വേഡോ ഫെയ്സ് ഐഡിയോ നല്‍കി ഇതില്‍ കടക്കുക. അതിൽ നിങ്ങൾ പോയ സ്ഥലങ്ങളെല്ലാം കാണാൻ സാധിക്കും.
സിസ്റ്റം സര്‍വീസസില്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. അത് പ്രയോജനപ്പെടുത്തി ഹിസ്റ്ററി ഡിലീറ്റു ചെയ്യാം. ഒരേ ആപ്പിള്‍ ഐഡി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളിലെ എല്ലാം ലൊക്കേഷന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതുവഴി ക്ലിയര്‍ ചെയ്യാം. ഇങ്ങനെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

