മെസോപ്പോട്ടോമിയൻ ഭാഷ മനസിലാക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുരാവസ്തു ഗവേഷകർ. പൗരാണിക ഭാഷ എളുപ്പത്തിൽ ഇംഗ്ലീഷിലേക്ക് മാറ്റാൻ വേണ്ടിയാണ് ഗവേഷകരുടെ ശ്രമം.
എഐ സഹായത്തോടെ ക്യൂണിഫോം ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സ് എന്നിവ ഉൾപ്പെടെയുള്ളവ വായിച്ചെടുക്കാൻ വേണ്ടിയാണ് ഗവേഷകരുടെ പരിശ്രമം.എഐ ഡവലപ്പേഴ്സ് ഓക്സ്ഫോർ അക്കാഡിമിക് റിപ്പോർട്ടിൽ ക്യൂണിഫോം ഫലകങ്ങളെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി നടത്തുന്ന ശ്രമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ആയിരക്കണക്കിന് ക്യൂണിഫോം ഫലകങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് വിവർത്തനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതുപോലെ എളുപ്പത്തിൽ എഐ ഉപയോഗിച്ച് പുരാതന ഭാഷ വായിച്ചെടുക്കാൻ കഴിയുകയില്ല. വലിയ അളവിലുള്ള ഡാറ്റയുടെ അഭാവം എഐ ഉപയോഗിച്ചുള്ള വിവർത്തനത്തിന് വെല്ലുവിളികുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാഡമിക് റിപ്പോർട്ട് തയ്യാറാക്കിയ ഗെയ് ഗുതേർസാണ് ഇക്കാര്യം അറിയിച്ചത്.
ഏകദേശം 3,400 ബി സിയിൽ രൂപപ്പെട്ട ഭാഷയാണ് ക്യുണിഫോം. സുമേറിയൻ, അക്കാഡിയൻ തുടങ്ങി നിരവധി പ്രാചീന ഭാഷകൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ആദ്യകാല എഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്.

