ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ഉൾസ്ഫോടനത്തിനു കാരണമായെന്നാണ് നിഗമനം. സമുദ്രാന്തര വാഹനമായ ടൈറ്റന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച പെലാജിക് റിസർച്ച് സർവീസസിലെ അംഗങ്ങൾ ആ ദൗത്യത്തെക്കുറിച്ചു വിവരിച്ചപ്പോൾ വികാരാധീനരായി.
ആദ്യഘട്ടത്തിൽ ടൈറ്റനിലെ സഞ്ചാരികളെക്കുറിച്ചുള്ള ചിന്തയിൽ രക്ഷാപ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്. വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനമായ ഒഡീസിയസ് 6Kവിന്യസിച്ചു. അറ്റ്ലാന്റിക്കിലെ ഹൊറൈസൺ ആർട്ടിക് സെർച്ച് ഷിപ്പിലെ ഒരു കൺട്രോൾ റൂമിൽ പെലാജിക് റിസർച്ച് ടീമിലെ അംഗങ്ങളാണ് അത് പ്രവർത്തിപ്പിച്ചത്.
90 മിനിറ്റിനുള്ളിൽ ഏകദേശം 12,500 അടി വെള്ളത്തിനടിയിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. തൊട്ടുപിന്നാലെ, ടൈറ്റൻ സബ്‌മെർസിബിളിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. അപ്പോഴേക്കും രക്ഷാപ്രവർത്തനം ഒരു വീണ്ടെടുക്കൽ ദൗത്യമായി മാറിയിരുന്നു.

