ട്വിറ്ററിലെ ട്വിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി എലോൺ മസ്ക്. ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ വരെ വായിക്കാം.
വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 600 പോസ്റ്റുകളായി പരിമിതപ്പെടുത്തി. ട്വിറ്ററിലെ തകരാറിനെകുറിച്ചുള്ള ഉപയോക്താക്കളുടെ ട്വിറ്റിനെ തുടർന്നാണ് പ്രതികരണം. കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ, ക്രിയേറ്റർ, കൊമേഴ്‌സ് പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ മാസം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു.

